അസഹ്യമായ തരത്തിലുള്ള തലവേദന ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്.
Image credits: Getty
കണ്ണ് വേദന
കണ്ണുകള്‍ക്ക് പിന്നില്‍ അനുഭവപ്പെടുന്ന രൂക്ഷമായ വേദനയും ഡെങ്കിപ്പനിയെ വേര്‍തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണമാണ്
Image credits: Getty
ശരീരവേദന
അസഹ്യമായ പേശീവേദന, സന്ധിവേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണം തന്നെ
Image credits: Getty
തളര്‍ച്ച
അസാധാരണമാം വിധത്തിലുള്ള തളര്‍ച്ചയാണ് ഡെങ്കിപ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു ലക്ഷണം. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാൻ പോലും പ്രയാസം തോന്നുന്ന അവസ്ഥ
Image credits: Getty
ഛര്‍ദ്ദി
എന്ത് കഴിച്ചാലും മനംപിരട്ടലും അതുപോലെ തന്നെ ഛര്‍ദ്ദിയും അനുഭവപ്പെടുന്നതും ഡെങ്കിപ്പനി ലക്ഷണങ്ങളിലൊന്നാണ്
Image credits: Getty
രക്തസ്രാവം
ചിലരില്‍ ഡെങ്കിപ്പനി ബാധിച്ചാല്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചെറുതായി രക്തസ്രാവവും ഉണ്ടാകാം
Image credits: Getty
ചുവന്ന തടിപ്പ്
ചിലരുടെ ശരീരത്തില്‍ ഡെങ്കിപ്പനിയുടെ ഭാഗമായി ചുവന്ന നിറത്തില്‍ തിണര്‍പ്പും കാണാറുണ്ട്