Health
മനുഷ്യരോട് ഏറ്റവും നന്ദിയുള്ള മൃഗമായതിനാല്‍ തന്നെ മനുഷ്യരുടെ ഒറ്റപ്പെടലില്‍ കൂട്ടായി വളര്‍ത്തുനായ ഉണ്ടാകും. ഇത് വലിയ ആശ്രയമാണ്
വളര്‍ത്തുനായ്ക്കളുടെ സാമീപ്യം ബിപി കുറയ്ക്കാൻ സഹായിക്കുമെന്നും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു
വളര്‍ത്തുനായ്ക്കൊപ്പം സമയം ചിലവിടുമ്പോള്‍ ആസ്വാദനം മാത്രമല്ല അത് മനുഷ്യരിലെ സ്ട്രെസ് അകറ്റാൻ വളരെയധികം സഹായിക്കുന്നു
വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം സമയം ചിലവിടുന്നത് വേദനകള്‍ ലഘൂകരിക്കുന്നതിനും സഹായകമാകുന്നതായി പഠനങ്ങള്‍ പറയുന്നു
വളര്‍ത്തുനായ്ക്കളുള്ളവര്‍ക്ക് ഇത് അവരുടെ മാനിസകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യപ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിനും സഹായിക്കും
വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ സ്വാഭാവികമായും ഇതിന്‍റെ ഭാഗമായി അല്‍പം ശാരീരികപ്രവര്‍ത്തനങ്ങള്‍ ചെയ്യും. ഇതും ആരോഗ്യത്തിന് വളരെ നല്ല ശീലമാണ്
വളര്‍ത്തുനായ്ക്കളുമായി അടുത്തിടപഴകുന്നവരില്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഇത് സഹായകമാകുന്നതായി പഠനങ്ങള്‍ പറയുന്നു. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്