Health

ഉറക്കസമയം

മുതിര്‍ന്ന ഒരാള്‍ കുറ‍ഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. പതിവായി കുറഞ്ഞ സമയം ഉറങ്ങുന്നതും വണ്ണം കൂടാൻ കാരണമാകും

Image credits: Getty

സ്നാക്കിംഗ്

ചിലര്‍ക്ക് രാത്രിയില്‍ അത്താഴം കഴിഞ്ഞാലും എന്തെങ്കിലും സ്നാക്സ് കഴിക്കുന്ന ശീലമുണ്ടായിരിക്കും. ഈ ശീലം നിര്‍ബന്ധമായും ഉപേക്ഷിക്കുക

Image credits: Getty

ഫോണ്‍

രാത്രിയില്‍ കിടക്കയില്‍ കിടന്ന് ഏറെ നേരം ഫോണ്‍ നോക്കുന്ന ശീലമുള്ളവരില്‍ ഉറക്കപ്രശ്നങ്ങള്‍ പതിവാകാം. ഇതും വണ്ണം കൂട്ടാൻ കാരണമാകും

Image credits: Getty

സ്ട്രെസ്

ചിലര്‍ രാത്രിയാകുമ്പോള്‍ അമിതമായി സ്ട്രെസ് അനുഭവിക്കും. ചിന്തകളാണ് ഇതിന് കാരണമാകുന്നത്. ഇതും വണ്ണം കൂടുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ സ്ട്രെസ് കൈകാര്യം ചെയ്തേ പറ്റൂ

Image credits: Getty

മദ്യം

രാത്രിയില്‍ പതിവായി മദ്യപിക്കുന്നവരിലും ഇക്കാരണം കൊണ്ട് വണ്ണം കൂടാം. അതിനാല്‍ മദ്യപിക്കുന്ന ശീലം ഉപേക്ഷിക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യുക

Image credits: Getty

ഉറക്കത്തിന്‍റെ ആഴം

ഇത്രയും മണിക്കൂറുകള്‍ ഉറങ്ങിയാല്‍ മാത്രം പോര, ഉറക്കത്തിന്‍റെ ഗുണമേന്മയും ഉറപ്പുവരണം. പതിവായി ആഴത്തിലുള്ള ഉറക്കം ലഭിച്ചില്ലെങ്കിലും വണ്ണം കൂടിവരാം

Image credits: Getty

കാപ്പി

ചിലര്‍ക്ക് സന്ധ്യക്ക് ശേഷവും കാപ്പി കഴിക്കുന്ന ശീലമുണ്ടാകാം. ഇതുണ്ടാക്കുന്ന ഉറക്കപ്രശ്നങ്ങളും വണ്ണം കൂടുന്നതിലേക്ക് നയിക്കാറുണ്ട്

Image credits: Getty

ഭക്ഷണം

ഭക്ഷണം തീരെ കഴിക്കാതെയോ അമിതമായി കഴിച്ചോ ഉറങ്ങാൻ കിടക്കുന്നതും ഉറക്കത്തെ ബാധിക്കും. ഇതുമൂലം വണ്ണം കൂടാം

Image credits: Getty

ഐസ് ബാത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

അകാലനര തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

വണ്ണം കുറയ്ക്കാൻ കഴിക്കൂ ഈ പഴങ്ങൾ

സ്കിൻ ഭംഗിയാക്കാൻ കഴിക്കാം തണ്ണിമത്തൻ; ഈ മാറ്റങ്ങള്‍ കാണാം