Health
അമിതവണ്ണം പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളെ കുറിച്ചറിയാം...
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് തടി കുറയ്ക്കാനും വയറ് വിശപ്പ് കുറയ്ക്കാനും സഹായിക്കും. ആപ്പിളിൽ നാരുകൾ, ഫ്‌ളേവനോയിഡുകൾ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. പൈനാപ്പിളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തനിൽ ധാരാളം ജലാംശം ഉണ്ട്, ഏകദേശം 94%. കലോറി കുറഞ്ഞ പഴമാണ് തണ്ണിമത്തൻ.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള പഴമാണ് ഓറഞ്ച്. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ഓറഞ്ച്.
സ്‌ട്രോബെറി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്. 100 ഗ്രാം സ്ട്രോബെറിയിൽ 32 കലോറിയും 2 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.
പേരയ്ക്കയിൽ പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക സഹായിക്കുന്നു.