പ്രമേഹരോഗികൾ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹമുള്ളവർ പ്രാതലിൽ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം?
Image credits: google
ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ
ജിഐ കുറഞ്ഞ ഭക്ഷണങ്ങളായിരിക്കണം പ്രാതിൽ ഉൾപ്പെടുത്തേണ്ടത്.
Image credits: google
ഓട്‌സ്
പ്രമേഹമുള്ളവർ ഒരു കപ്പ് വേവിച്ച ഓട്‌സ് പ്രാതിൽ ഉൾപ്പെടുത്തുക. ഓട്‌സിൽ നാരുകളും പോഷകങ്ങളും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ പ്രാതലിൽ വേവിച്ച മുട്ട ഉൾപ്പെടുത്താവുന്നതാണ്. പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണമാണ് മുട്ട. പ്രോട്ടീൻ ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു.
Image credits: google
അവോക്കാഡോ
പ്രമേഹത്തെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അവോക്കാഡോ സഹായകമാണ്.
Image credits: google
ചിയ വിത്തുകൾ
പ്രമേഹരോഗികൾക്കുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ചിയ വിത്തുകൾ. ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാൽ അവ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കില്ല.