Health
ഈ ജ്യൂസ് കുടിച്ചോളൂ, കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും
കൊളസ്ട്രോൾ ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. മോശം കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറി ജ്യൂസ്.
ചെറി ജ്യൂസ് കുടിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ചെറി ജ്യൂസ് കഴിക്കുന്നത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
ചെറിയിലെ പോളിഫെനോൾസ് എന്ന ആരോഗ്യകരമായ സസ്യ സംയുക്തങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
ഗ്ലൈസെമിക് സൂചിക കുറവായതിനാൽ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.