Health

ഇരുമ്പിന്റെ അഭാവമോ?

ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ 

Image credits: Getty

ഇരുമ്പ്

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷക​മാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ  ഊർജ്ജം കുറയുക, ശ്വാസതടസ്സം, തലവേദന, തലകറക്കം, വിളർച്ച എന്നിവയ്ക്ക് ഇടയാക്കും. 
 

Image credits: Getty

വിളർച്ച

വിളർച്ച പരിഹരിക്കുന്നതിന് കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഏഴ് ഭക്ഷണങ്ങളിതാ...

Image credits: Getty

ശർക്കര

ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം കുറയ്ക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.
 

Image credits: stockphoto

മത്തങ്ങ വിത്തുകള്‍

മഞ്ഞങ്ങയു‍ടെ വിത്തിൽ ധാരാളം ഇരുമ്പും മ​ഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. മഞ്ഞങ്ങ വിത്ത് വിളർച്ച തടയുന്നതിന് പരിഹരിക്കും.

Image credits: Getty

ചുവന്ന ചീര

ശരീരത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ചീര. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ട് തവ കഴിക്കാം.

Image credits: Getty

പയർവർ​ഗങ്ങൾ

ദഹനത്തെ എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്ന നാരുകളും ഇരുമ്പും പയർവർ​ഗങ്ങളിൽ  അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ഉണങ്ങിയ ആപ്രിക്കോട്ട്

ഇരുമ്പ്, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ഉണങ്ങിയ ആപ്രിക്കോട്ട് ഹീ​മോ​ഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കും.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഫ്ലേവനോയ്ഡുകൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ഇതിലുണ്ട്.

Image credits: Getty

സോയാബീൻ

ഇരുമ്പ്, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് സോയാബീൻ. സോയാ പാൽ സ്മൂത്തികളിലോ പാലിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Image credits: Getty

ഹാർട്ടിൽ ബ്ലോക്ക് വരാതിരിക്കാൻ ഇവ കഴിക്കാം

ചെറുപ്പക്കാരില്‍ വർധിച്ചുവരുന്ന അഞ്ച് അർബുദങ്ങൾ

നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ ലക്ഷണങ്ങള്‍

‌കഞ്ഞി വെള്ളം കളയരുതേ, ആറ് അതിശയിപ്പിക്കുന്ന ​ഗുണങ്ങളുണ്ട്