Health
ശരീരത്തിൽ ഇരുമ്പിന്‍റെ അളവ് കുറവാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ.
ശരീരത്തിൽ ഇരുമ്പിൻ്റെ കുറവുണ്ടെങ്കിൽ പല രോഗങ്ങൾക്കും ഇടയാക്കും.
ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ.
ഒരു കപ്പ് വെള്ള കടലയിൽ 4.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിനെ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന പോഷകങ്ങൾ കടലയിലൂടെ ലഭിക്കുന്നു .
ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് മാതളനാരങ്ങ. വിളർച്ച തടയാൻ മാതളം മികച്ചതാണ്...
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും അനീമിയയെ ചെറുക്കുന്നതിനും ആവശ്യമായ ഇരുമ്പ് റാഗിയിൽ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴത്തിൽ വിറ്റാമിനുകളും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം രാത്രി വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിച്ചാൽ ഹീമോഗ്ലോബിൻ്റെ അളവ് കൂടും.
ശരീരത്തിൽ ഇരുമ്പിന്‍റെ അളവ് കൂട്ടുന്നതിന് മികച്ചതാണ് കറിവേപ്പില ചായ.