Health
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്‍റെ (ഐബിഎസ്) ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിട്ടുമാറാത്ത വയറുവേദനയും വയറ്റിളക്കവും ഐബിഎസിന്‍റെ ലക്ഷണങ്ങളാണ്.
മലബന്ധം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.
ഗ്യാസ്, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം സൂചനകളാകാം.
ചിലർക്ക് പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിളകും.
ചിലര്‍ക്ക് ഗോതമ്പ്, സിട്രസ് പഴങ്ങള്‍, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ പിടിക്കണമെന്നില്ല.
ഐബിഎസിന് ചികിത്സയില്ലെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാന്‍ സഹായിക്കും.
സ്ട്രെസ് കുറയ്ക്കുക, യോഗയും വ്യായാമവും പതിവാക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഫൈബര്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.