Health

മഴക്കാലത്ത് കൊതുക് ശല്യം

മഴക്കാലത്ത് കൊതുക് ശല്യം കൂടുതലാണ്.  കൊതുക് കടി ഏൽക്കുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും.

Image credits: Freepik

കൊതുകുകള്‍

മഴക്കാലമായാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് കൊതുകുകള്‍ പെരുകുന്നതാണ് പല രോഗങ്ങള്‍ക്കും കാരണം.

Image credits: Getty

കെട്ടികിടക്കുന്ന വെള്ളം

കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. 

Image credits: Getty

വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക

കാടും മറ്റും വെട്ടിത്തെളിച്ച് വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുകുശല്യം ഒരുപരിധിവരെ ഒഴിവാക്കാം.

Image credits: Getty

സെപ്റ്റിക് ടാങ്കുകളും ജലസംഭരണികളും മൂടി ഇടുക.

കൊതുകിന് ഉറവിടമായി മാറുന്ന സെപ്റ്റിക് ടാങ്കുകളും ജലസംഭരണികളും നന്നായി മൂടി വയ്ക്കേണ്ടതും പ്രധാനമാണ്.

Image credits: Getty

ലാര്‍വയെ നശിപ്പിക്കാം

മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വയെ നശിപ്പിക്കാന്‍ മണ്ണെണ്ണയോ മറ്റ് രാസ ലായനികളോ ഒഴിച്ച് കൊടുക്കാം. 

Image credits: Getty

കൊതുക് വല

കൊതുക് വല ഉപയോഗിച്ച് വാതിലുകളും ജനലുകളും മൂടുക. ജനലുകൾ സന്ധ്യക്ക് മുമ്പ് അടച്ചിടുക. 

Image credits: Getty

ഗ്രാമ്പൂ, നാരങ്ങ

ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കും.
 

Image credits: Getty

ഈ മഴക്കാലത്ത് വീട്ടിൽ പാമ്പുകൾ കയറാതിരിക്കാൻ ചെയ്യേണ്ടത്...

ശ്വാസകോശത്തെ ഹെൽത്തിയാക്കും ; കഴിച്ചോളൂ ഈ ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തൂ

ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുത്