Health

പാമ്പുകൾ

മഴക്കാലത്ത് രോ​ഗങ്ങളെ മാത്രമല്ല പാമ്പുകൾ കയറാതെയും നോക്കണം. മഴ കൂടുതൽ ശക്തിപ്പെട്ട് കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാവുകയും പാമ്പുകൾ പുറത്തേക്കിറങ്ങുന്നതും പതിവാണ്.

Image credits: Getty

വിഷമുള്ള പാമ്പുകൾ

മഴക്കാലത്ത് വീടിനുള്ളിൽ പാമ്പുകൾ കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
 

Image credits: Getty

പാമ്പുകൾ

പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. 

Image credits: Getty

പൊത്തുകൾ, മാളങ്ങൾ

പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാൽ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

Image credits: Getty

തടിക്കഷ്ണം, ഓല, ഓട്, കല്ല്

കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. 

Image credits: social media

ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക

വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

Image credits: Wikipedia

പരിശോധിച്ച ശേഷം മാത്രം ഇടുക

മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂസുകൾക്കുള്ളിലുമെല്ലാം തണുപ്പ് തേടി പാമ്പുകൾ പതുങ്ങിയിരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച ശേഷം മാത്രം ഇടുക. 

Image credits: Getty

ശ്വാസകോശത്തെ ഹെൽത്തിയാക്കും ; കഴിച്ചോളൂ ഈ ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തൂ

ശ്വാസകോശ ക്യാൻസർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുത്

ചർമ്മത്തെ സുന്ദരമാക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ