ഓഗസ്റ്റ് ഒന്നിന് ലോക ശ്വാസകോശ ക്യാൻസർ ദിനം ആചരിക്കുന്നു. ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍.
Image credits: Getty
ശ്വാസകോശ അര്‍ബുദം
വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.
Image credits: Getty
വിട്ടുമാറാത്ത ചുമ
വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം.
Image credits: Getty
നിര്‍ത്താതെയുളള ചുമ
നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്‍റെയാവാം. രണ്ടാഴ്ചയില്‍ കൂടുതലായി ഇത്തരത്തില്‍ ചുമ നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുക.
Image credits: Getty
ചുമയ്ക്കുമ്പോള്‍ രക്തം
ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
Image credits: Getty
ശ്വാസതടസം
ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമാകാമെന്ന് വിദഗ്ധർ പറയുന്നു.
Image credits: Getty
ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരിക
ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതുമാണ് മറ്റൊരു ലക്ഷണം.