Health
ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വയറിന് ചുറ്റും ഭാരം അടിഞ്ഞുകൂടുന്നത് അഥവാ വയറിന് ഭാരം തോന്നുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറുവേദന, വയറിലെ വീക്കം, വലുതായ കരള്‍ തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
കൈ- കാലുകളിലെ നീരും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഒരു സൂചനയാണ്. മുഖത്തെ നീരും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
ചര്‍മ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം. ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.
ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ നിസാരമായി കാണേണ്ട.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.
ഇടയ്ക്കിടെയുള്ള ഛർദ്ദിയും കരൾ പ്രവർത്തന വൈകല്യത്തിന്‍റെ ലക്ഷണമാകാം. വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.