Health
ചെറിപ്പഴം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചെറിയിൽ കലോറിയും കൊഴുപ്പും കുറവാണ്.
വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചെറിയിൽ അടങ്ങിയിട്ടുണ്ട്.
ചെറികളിൽ ആന്തോസയാനിൻ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് സന്ധിവാത ലക്ഷണങ്ങളെ ലഘൂകരിക്കുന്നു.
ചെറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.
ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിരിക്കുന്നതിൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
ആന്തോസയാനിനുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടെയുള്ള ഹൃദയ-ആരോഗ്യകരമായ സംയുക്തങ്ങൾ ചെറിപ്പഴത്തിലുണ്ട്.
ഈ സംയുക്തങ്ങൾ വീക്കം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
കലോറി കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാണ് ചെറിപ്പഴം മികച്ചതാണ്.
കരള്‍ രോഗങ്ങള്‍ അകറ്റാൻ നിങ്ങള്‍ക്ക് നിത്യവും ചെയ്യാവുന്ന കാര്യങ്ങള്‍
മുടികൊഴിച്ചില്‍ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു
പനി മാറിയതിന് ശേഷം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലത്...