Health
സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍.
മുടികൊഴിച്ചില്‍ തടയുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...
വാൾനട്ടിൽ ബയോട്ടിൻ, വൈറ്റമിൻ ബി 1, ബി 6 എന്നിവയും ധാരാളം പ്രോട്ടീനും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് വാൾനട്ട്.
മുടികൊഴിച്ചിൽ തടയാൻ ചീര മികച്ച ഭക്ഷണമാണ്. കാരണം അതിൽ ധാരാളം വിറ്റാമിനുകളും പോഷകങ്ങളായ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു മുടിക്ക് സൂപ്പർഫുഡാണ്. കാരണം മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിവളർച്ചയെ സഹായിക്കുന്നു.
മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തുന്നു.
നിലക്കടല, കശുവണ്ടി, ബദാം, വാൾനട്ട് എന്നിവ മുടിവളർച്ചയ്ക്ക് സഹായിക്കുന്നു.