Food
ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി,ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്‌സും സീഡുകളും കഴിക്കുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
വിറ്റാമിൻ ഇയും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധി വീക്കവും സന്ധികളിലെ വേദനയും കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞളിലെ കുർക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആർത്രൈറ്റിസ് രോഗികള്‍ക്ക് നല്ലതാണ്.
കുരുമുളകിൽ വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒലീവ് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആർത്രൈറ്റിസ് രോഗികള്‍ക്ക് നല്ലതാണ്.