Food
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നട്സുകളിലൊന്നാണ് വാൾനട്ട്.
വാൾനട്ട് അടങ്ങിയ ഭക്ഷണക്രമം മോശം കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്ട് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
കുടലിൽ നല്ല ബാക്ടീരിയ കൂട്ടുന്നതിന് വാൾനട്ട് സഹായകമാണ്. ആഴ്ചയിൽ ഒരു ദിവസം ഒരു പിടി വാൾനട്ട് കഴിക്കുന്നത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത കുറയ്ക്കുന്നു.
വാൾനട്ട് മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായകമാണ്.
ഗർഭിണികൾക്ക് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണമാണ് വാൾനട്ട്. കാരണം ഇതിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശിശുക്കളിലെ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു.
വാൾനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.