Cricket

10ൽ 10

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കി ഹരിയാനയുടെ വലംകൈയന്‍ മീഡിയം പേസര്‍ അന്‍ഷുല്‍ കാംബോജ്.

 

Image credits: X

രഞ്ജിയില്‍ മൂന്നാം തവണ

മൂന്നാം തവണയാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ബൗളര്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്നത്.

Image credits: X

39 വര്‍ഷത്തിനുശേഷം ആദ്യം

1956-57 രഞ്ജി സീസണില്‍ ബംഗാൾ താരം പ്രേമാൻശു മോഹന്‍ ചാറ്റര്‍ജിയും 1985-86 രാജസ്ഥാന്‍റെ പ്രദീപ് സുന്ദരവുമാണ്  മുമ്പ് ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയവർ.

 

Image credits: X

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറാം തവണ

ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ചരിത്രത്തില്‍ ആറാം തവണയാണ് ഒരു ബൗളര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവരാണ് അന്‍ഷുലിന്‍റെ മുന്‍ഗാമികള്‍.

Image credits: X

85-ാം തവണ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 85-ാം തവണയാണ് ഒരു ബൗളര്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയത്.

Image credits: Getty

ദുലീപ് ട്രോഫിയിലും മിന്നി

നേരത്തെ ദുലീപ് ട്രോഫിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കാംബോജ് ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറുമായി റെക്കോര്‍ഡിട്ടിരുന്നു.

 

Image credits: X

വിജയ് ഹസാരെയിലും മിന്നി

കഴിഞ്ഞ സീസണില്‍ വിജയ് ഹസാരെയില്‍ ഹരിയാന ആദ്യമായി ചാമ്പ്യൻമാരായപ്പോള്‍ 10 കളിയില്‍ 17 വിക്കറ്റെടുത്ത് അന്‍ഷുല്‍ തിളങ്ങി.

Image credits: X

ഐപിഎല്ലിലും അരങ്ങേറി

കഴിഞ്ഞ ഐപിഎൽ സീസണില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്നു 23കാരനായ യുവ പേസര്‍.

 

Image credits: X

വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ പുതിയ 'ചക്രവർത്തി'യായി വരുൺ; റെക്കോർഡ്

ഐപിഎല്ലില്‍ ഈ വിദേശ താരങ്ങളെ കിട്ടാൻ ടീമുകൾ കുറഞ്ഞത് 2 കോടി മുടക്കണം

ഐപിഎല്‍ താരലേലം: 2 കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങള്‍

ഒറ്റ രാത്രി കൊണ്ട് ലക്ഷാധിപതികളിൽ നിന്ന് കോടീശ്വരൻമാരായ 7 താരങ്ങ‌ൾ