Cricket

409 വിദേശ താരങ്ങള്‍

ഈ മാസം 23, 24 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കന്നത് 409 വിദേശ താരങ്ങള്‍.

Image credits: X

ഇറ്റലിയില്‍ നിന്നടക്കം താരങ്ങള്‍

30 അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇറ്റലിയില്‍ നിന്ന് ലേലത്തിനെത്തുന്നത് ഓള്‍ റൗണ്ടര്‍ തോമസ് ഡ്രാക്ക.

 

Image credits: X

സ്റ്റാര്‍ക്ക് 24.5 കോടിയില്‍ നിന്ന് 2 കോടിയിലേക്ക്

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.5 കോടി നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അടിസ്ഥാന വില 2 കോടി.

Image credits: Twitter

ലിയോണിനും വേണം 2 കോടി

ഇതുവരെ ഐപിഎല്ലില്‍ കളിക്കാത്ത ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ കൂടെ.

 

Image credits: Getty

ബട്‌ലറും ആര്‍ച്ചറും 2 കോടിയില്‍

രാജസ്ഥാന്‍ റോയല്‍സ് മുന്‍ താരം ജോസ് ബട്‌ലറും മുംബൈ ഇന്ത്യൻസ് താരമായിരുന്ന ജോഫ്രാ ആര്‍ച്ചറും 2 കോടി അിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയില്‍.

 

Image credits: Getty

2 കോടിയിലുള്ള ഓസീസ് താരങ്ങള്‍

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണ‍ർ, മാര്‍ക്കസ് സ്റ്റോയ്നിസ്, ഗ്ലെന്‍ മാക്സ്‌വെൽ, മിച്ചല്‍ മാര്‍ഷ്, ആദം സാംപ എന്നിവര്‍ക്കും അടിസ്ഥാന വില 2 കോടി

Image credits: Getty

ഇംഗ്ലണ്ടിനും കോടി കിലുക്കം

ജോണി ബെയര്‍സ്റ്റോ, മൊയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കറന്‍ എന്നിവര്‍ക്കും അടിസ്ഥാന വില 2 കോടി

 

Image credits: Instagram

കിവീസും കോടി ക്ലബ്ബിലേക്ക്

കിവീസ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, മാറ്റ് ഹെന്‍റി, ട്രെന്‍റ് ബോള്‍ട്ട് എന്നിവരും 2 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയില്‍.

Image credits: Getty

ദക്ഷിണാഫ്രിക്കയില്‍ നിന്ന് റബാഡ

ലേലത്തിനെത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ 2 കോടി അടിസ്ഥാന വിലയുള്ള കളിക്കാരില്‍ കാഗിസോ റബാഡയുമുണ്ട്.

 

Image credits: Getty

ഐപിഎല്‍ താരലേലം: 2 കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങള്‍

ഒറ്റ രാത്രി കൊണ്ട് ലക്ഷാധിപതികളിൽ നിന്ന് കോടീശ്വരൻമാരായ 7 താരങ്ങ‌ൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിക്കറ്റ് വേട്ടയില്‍ റെക്കോർഡിട്ട് അശ്വിൻ

ഈ വർഷം ഇന്ത്യക്കായി 'ആറാ'ടിയത് ജയ്സസ്വാൾ, ഹിറ്റ്‌മാന്‍ മൂന്നാമത്