Agriculture

ഇന്‍ഡോര്‍ പ്ലാന്‍റ്

വീട്ടിനകത്ത് വളര്‍ത്താന്‍ പറ്റിയ ചെടികള്‍ തപ്പിനടക്കുകയാണോ നിങ്ങൾ? നിങ്ങൾക്ക് പറ്റിയ ചെടിയാണ്- ചൈനീസ് എവര്‍ഗ്രീന്‍ അഥവാ അഗ്ലോനെമ. ഇതിന് പല വെറൈറ്റികളുമുണ്ട്. 

Image credits: Getty

വെളിച്ചം കുറവ് മതി

വെളിച്ചം കുറവുള്ള സ്ഥലത്തും നന്നായി വളരുമെന്ന പ്രത്യേകതയും ചൈനീസ് എവര്‍ഗ്രീന്‍ എന്ന ചെടിക്കുണ്ട്. അതും ഇതിനെ ആളുകൾക്ക് പ്രിയമുള്ളതാക്കുന്നു.

Image credits: Getty

മണ്ണ്

വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണാണ് ആവശ്യം. മണ്ണില്‍ വെള്ളം തങ്ങിനിന്നാല്‍ വളരെ എളുപ്പത്തില്‍ വേര് ചീഞ്ഞുപോകും.

Image credits: Getty

പോട്ടിങ്ങ് മിശ്രിതം

പെര്‍ലൈറ്റും മണലും ഒരോ അനുപാതത്തില്‍ മണ്ണുമായി ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കിയാല്‍ അത് ചെടിക്ക് നന്നായിരിക്കും.

Image credits: Getty

താപനില

16 ഡിഗ്രി സെല്‍ഷ്യസില്‍ കുറവുള്ള താപനിലയുള്ള സ്ഥലത്ത് ചെടി വളര്‍ത്താതിരിക്കാൻ ശ്രദ്ധിക്കണം. 22 ഡിഗ്രി സെല്‍ഷ്യസിനോടടുപ്പിച്ചാണ് വളര്‍ത്താന്‍ കൂടുതല്‍ അനുയോജ്യം.

Image credits: Getty

നനയ്ക്കുമ്പോള്‍

മിതമായ രീതിയിലുള്ള നനവാണ് ഈ ചെടിക്ക് ആവശ്യം. മണ്ണ് അല്‍പം വരണ്ട പോലെ കാണപ്പെട്ടാല്‍ മാത്രമേ നനയ്ക്കാവൂ. 

Image credits: Getty

വളങ്ങള്‍

വെള്ളത്തില്‍ ലയിപ്പിക്കാവുന്ന തരത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് ഉചിതം. വളരെ വലുപ്പത്തില്‍ വളരുകയാണെങ്കില്‍ അല്‍പമൊന്ന് വെട്ടിയൊതുക്കാം. 

Image credits: Getty

പൂക്കള്‍

അല്‍പം പഴക്കമുള്ള ചെടികളില്‍ പൂക്കളുണ്ടാകും. വേനല്‍ക്കാലത്തിന് മുന്നോടിയായിട്ടാണ് പൂക്കള്‍ വിരിയുക. പൂക്കള്‍ മുറിച്ചെടുത്താല്‍ വിത്തുകള്‍ ഉണ്ടാകില്ല. 

Image credits: Getty

കാപ്സിക്കം ഇനി വാങ്ങേണ്ട, വീട്ടിൽ തന്നെ വളർത്തിയെടുക്കാം

ഈ പച്ചക്കറികൾ ഒരിക്കൽ വാങ്ങിയാൽ മതി, അതുവച്ച് ബാക്കി വീട്ടിൽ വളർത്താം

ഇൻഡോർ പ്ലാന്റ് വാടിപ്പോകുന്നുണ്ടോ? തടയാൻ പരീക്ഷിക്കാം ഇക്കാര്യങ്ങൾ

കറിവേപ്പിലയ്‍ക്കിനി കടയിൽ പോണ്ട; നല്ലപോലെ വളരാൻ ചില ടിപ്സ്