Agriculture
ഒന്ന് ശ്രദ്ധിച്ചാൽ വീട്ടിലേക്ക് ആവശ്യമായ കറിവേപ്പില നമുക്ക് തന്നെ നട്ടുവളർത്താവുന്നതേയുള്ളൂ. ഇതുവഴി വിഷപ്രയോഗമേറ്റ കറിവേപ്പിലയുടെ ഉപയോഗം ഇല്ലാതെയാക്കുകയും ചെയ്യാം.
കറിവേപ്പില വളർത്തുമ്പോൾ ഇടത്തരം മുതൽ വലിപ്പമുള്ള പാത്രം വരെ തിരഞ്ഞെടുക്കാം. അതിന് വീതിയേറിയ വായായിരിക്കാനും ശ്രദ്ധിക്കണം. പാത്രത്തിനടിയിൽ ദ്വാരമുണ്ട് എന്നും ഉറപ്പ് വരുത്തണം.
നല്ല ഗുണനിലവാരമുള്ള പോട്ടിംഗ് മിക്സ് ഉപയോഗിച്ച് വേണം കണ്ടെയ്നർ നിറയ്ക്കാൻ. മിതമായ അളവിൽ ജൈവവളമോ കമ്പോസ്റ്റോ ചേർക്കാം.
തൈകൾ പോട്ടിംഗ് മിശ്രിതത്തിൽ നട്ടശേഷം പതിവായി നനയ്ക്കണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം.
വളർന്ന് വരുമ്പോൾ തന്നെ കറിവേപ്പില പറിച്ച് തുടങ്ങരുത്. ആദ്യത്തെ പത്ത് മാസത്തിന് മുമ്പ് ഇലകൾ പറിക്കുകയേ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം.
നല്ല സൂര്യപ്രകാശത്തിൽ കറിവേപ്പില നന്നായി വളരും. പകൽ മുഴുവൻ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ചെടി വച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കണം.
വളർന്ന് വരുന്ന ഘട്ടത്തിൽ, രണ്ടോ നാലോ ദിവസത്തിലൊരിക്കലെങ്കിലും ചെടി നനയ്ക്കണം. കനത്ത മഴയ്ക്ക് ശേഷവും മൺസൂണിലുമൊക്കെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കാം.
ചെടികൾക്ക് ഏകദേശം രണ്ട് മാസം പ്രായമായാൽ മിതമായി മാത്രം നനച്ചാൽ മതിയാവും. തണുപ്പ് കാലമാണെങ്കിലും ചെടിക്ക് അമിതമായി വെള്ളം നനയ്ക്കരുത്. മണ്ണ് ഉണങ്ങാൻ അനുവദിക്കാം.