ആവശ്യമായ കാപ്സിക്കം ഇനി നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
Image credits: Getty
മണ്ണ്
പാത്രങ്ങളിലാണ് കാപ്സിക്കം വളർത്തുന്നതെങ്കിൽ നല്ല നേരിയ മണ്ണ് തിരഞ്ഞെടുക്കാം. കംപോസ്റ്റിനൊപ്പം പോട്ടിംഗ് മിശ്രിതവുമാവാം. വിത്താണ് നടേണ്ടത്. വിരൽകൊണ്ട് മണ്ണിളക്കി വിത്ത് നടാം.
Image credits: Getty
സൂര്യപ്രകാശം
സൂര്യപ്രകാശം കിട്ടുന്നിടത്താണ് ഇത് വയ്ക്കേണ്ടത്. എന്നാൽ, നല്ല വെയിലിന് പകരം ഭാഗികമായി തണൽ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
Image credits: Getty
വെള്ളം
ഭൂരിഭാഗം ചെടികളും പോലെത്തന്നെ നല്ല വെള്ളമൊഴിച്ചാൽ ചിലപ്പോൾ വേര് ചീഞ്ഞുപോകാൻ കാരണമായിത്തീരാം. ആവശ്യത്തിന് മാത്രം നനയ്ക്കണം. എന്നുവച്ച് മണ്ണ് വരണ്ടു പോകാതിരിക്കാനും ശ്രദ്ധിക്കണം.
Image credits: Getty
മാറ്റി നടാം
10-15 സെന്റി മീറ്റർ നീളത്തിൽ വളർന്നാൽ ചെടി മറ്റൊരിടത്തേക്ക് മാറ്റി നടാം. രണ്ട് ചെടികൾ തമ്മിൽ അകലം വയ്ക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
വേരുകൾ പൊട്ടരുത്
മാറ്റിനടുമ്പോൾ വേരുകൾ പൊട്ടാതെ സൂക്ഷിക്കണം. പുതിയ സ്ഥലത്ത് നല്ല സൂര്യപ്രകാശം കിട്ടണം.
Image credits: Getty
ഉപയോഗിക്കാം
രണ്ടുമൂന്നു മാസം കഴിയുമ്പോൾ കാപ്സിക്കം പറിച്ചെടുത്ത് ഉപയോഗിക്കാം.