വാട്ട്സ്ആപ്പ് അക്കൌണ്ട് ഒരേ സമയം 4 ഫോണുകളില്‍; ഫീച്ചര്‍ ഉടന്‍
ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ജൂണ്‍ 12ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിനൊപ്പം പങ്കിട്ട ഒരു സ്ക്രീൻഷോട്ട്, ഒന്നിലധികം ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാം എന്നാണ് സൂചിപ്പിക്കുന്നത്.
ന്യൂയോര്‍ക്ക്: ഒരേ വാട്ട്സ്ആപ്പ് അക്കൌണ്ട് നാല് ഫോണില്‍വരെ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത് തന്നെ ഉപയോക്താക്കളില്‍ എത്തുന്ന ഫീച്ചര്‍ ടെസ്റ്റിംഗിന്‍റെ അവസാനഘട്ടത്തിലാണ് എന്നാണ് വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന പ്രത്യേകതകള്‍ നേരത്തെ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ജൂണ്‍ 12ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിനൊപ്പം പങ്കിട്ട ഒരു സ്ക്രീൻഷോട്ട്, ഒന്നിലധികം ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാം എന്നാണ് സൂചിപ്പിക്കുന്നത്.
നിലവിൽ ഒരു പിസിയിൽ നിന്നു വാട്ട്സ്ആപ്പ് വെബ് വഴിയും സ്മാർട് ഫോണിലൂടെയും ഒരേസമയം ഒരേ വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും. എന്നാൽ, പുതിയ ഫീച്ചര്‍ വരുമ്പോൾ എല്ലാ ഡിവൈസുകളിലൂടെയും ഒരേസമയം പ്രവര്‍ത്തിക്കാനാകും എന്നാണ് കരുതപ്പെടുന്നത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.
എന്നാല്‍ ഇത് ചില പ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെ എന്നതാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. ഒന്നിലധികം ഡിവൈസുകളില്‍ അക്കൌണ്ട് തുറക്കുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കിയേക്കും എന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയേ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കൂ എന്നാണ് ടെക് ലോകം കരുതുന്നത്.
അതേ സമയം മറ്റൊരു പ്രധാന സംശയം, ഒരാള്‍ സ്ഥിരമായ ആന്‍ഡ്രോയ്ഡ് ഫോണിലാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. അയാള്‍ക്ക് രണ്ടാമത് ഒരു ഐഫോണ്‍ ഉണ്ടെങ്കില്‍ അതിലും അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്നതാണ്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തമായ ഉത്തരം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഉടന്‍ തരുമോ എന്നാണ് ടെക് ലോകം കാത്തിരിക്കുന്നത്.
അതേ സമയം തീയതി പ്രകാരം സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷത വാട്സാസാപ് പരീക്ഷിക്കുന്നുണ്ടെന്നും വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.