ട്വിറ്ററില്‍ ഇനി വോയിസ് ട്വീറ്റും; ഇത് സാധ്യമാകുന്നത് ഇങ്ങനെ

നിലവില്‍ പരീക്ഷണാര്‍ത്ഥത്തില്‍ തുടങ്ങിയ വോയിസ് ട്വീറ്റ് തിരഞ്ഞെടുക്കപ്പെട്ട ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭിക്കൂ. 

Twitter launches voice tweets on iOS to test

സന്‍ഫ്രാന്‍സിസ്കോ: ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റ് ട്വിറ്റര്‍ വോയിസ് ട്വീറ്റും ആരംഭിച്ചു. നിലവില്‍ പരീക്ഷണാര്‍ത്ഥത്തില്‍ തുടങ്ങിയ വോയിസ് ട്വീറ്റ് തിരഞ്ഞെടുക്കപ്പെട്ട ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭിക്കൂ. എന്നാല്‍ സമീപ ഭാവിയില്‍ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തും.

ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റര്‍ തന്നെയാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് സംബന്ധിച്ച് സംസാരിക്കാന്‍ ട്വിറ്റര്‍ അവസരം നല്‍കുന്നു. ഇതിനായി ഫോട്ടോകളും, ടെക്സ്റ്റും, വീഡിയോയും, ജിഫും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഇനിമുതല്‍ നിങ്ങളുടെ ശബ്ദത്തിലും ട്വീറ്റ് ചെയ്യാം- ട്വിറ്റര്‍ ബ്ലോഗ് പോസ്റ്റ് പറയുന്നു.

ഇപ്പോള്‍ വാക്കുകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നതില്‍ നിന്നും വ്യത്യസ്ഥമാണ് വോയിസ് ട്വീറ്റ്, ഇതിനായി ആദ്യം ട്വിറ്റര്‍ കംപോസര്‍ സെലക്ട് ചെയ്യണം. അതില്‍ വേവ് ലൈഗ്ത് ഐക്കണ്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പറയേണ്ട സന്ദേശം വോയിസ് ട്വീറ്റ് ചെയ്യാം.

Twitter launches voice tweets on iOS to test

ഒരു വോയിസ് ട്വീറ്റിന്‍റെ നീളം 140 സെക്കന്‍റാണ്. എന്നാല്‍ അതില്‍ നിര്‍ത്തേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ആവശ്യമുള്ള സമയം സംസാരിക്കാം. ബാക്കിയുള്ള ഒരോ 140 മിനുട്ടും ആദ്യത്തെ വോയിസ് ട്വീറ്റിന്‍റെ ത്രെഡായി ട്വിറ്റര്‍ രേഖപ്പെടുത്തും. റെക്കോഡ് ചെയ്ത ശേഷം ഡണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.

Twitter launches voice tweets on iOS to test

ട്വിറ്ററിന് കൂടുതല്‍ മാനുഷിക സ്പര്‍ശം നല്‍കുന്നതാണ് പുതിയ സംരംഭം എന്നാണ് ട്വിറ്റര്‍ തങ്ങളുടെ ബ്ലോഗില്‍ വിവരിക്കുന്നത്. കൃത്യമായ ദൃസാക്ഷി വിവരണം അടക്കം സാധ്യമാക്കുന്ന രീതിയാണ് പുതിയ വോയിസ് ട്വീറ്റ് സംവിധാനം എന്നാണ് ട്വിറ്റര്‍ അവകാശവാദം.

അതേ സമയം പോഡ് കാസ്റ്റുകള്‍ക്ക് അടുത്തകാലത്ത് സൈബര്‍ ലോകത്ത് ലഭിക്കുന്ന വലിയ പ്രധാന്യം മുതലെടുക്കുക എന്നതാണ് ട്വിറ്റര്‍ പുതിയ വോയിസ് ട്വീറ്റിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. അടുത്തിടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ആരംഭിച്ച സ്റ്റാറ്റസ് സ്റ്റോറി സംവിധാനത്തെ പിന്തുടര്‍ന്ന് ഫ്ലീറ്റ് എന്ന ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios