'വട്ടപ്പേരുകള്‍, ചെല്ലപ്പേരുകള്‍' വിളിക്കാം; ഫേസ്ബുക്കിന്‍റെ പുതിയ പരിഷ്കാരം

സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍. ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാല്‍ പേര് മാറ്റുമ്പോള്‍ ഇക്കാര്യം സുഹൃത്തിനെയും അറിയിക്കാം

Facebook Messenger lets you assign NICKNAMES to friends - here's how

ന്യൂയോര്‍ക്ക്:  ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് 'നിക്ക് നെയിം' നല്‍കാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ഉപയോക്താക്കള്‍ക്ക് ചാറ്റുകളോട് കൂടുതല്‍ മാനസികാടുപ്പം സൃഷ്ടിക്കാന്‍ സുഹൃത്തുക്കള്‍ക്ക് വിളിപ്പേരിടാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്. ഫേസ്ബുക്കിന്‍റെ മെസഞ്ചര്‍ സേവനത്തിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. 

സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍. ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അതിനാല്‍ പേര് മാറ്റുമ്പോള്‍ ഇക്കാര്യം സുഹൃത്തിനെയും അറിയിക്കാം. പേര് നല്‍കാനായി വിളിപ്പേരിടാനുള്ളയാളുടെ ചാറ്റ് തുറക്കുക. 

തുടര്‍ന്ന് അതില്‍ മുകളില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തിരഞ്ഞെടുക്കുക. അതില്‍ നിക്ക് നെയിംസ് എന്നത് തിരഞ്ഞെടുക്കുക. സുഹൃത്തിന്‍റെ പേരിന് മേല്‍ തൊട്ട്, പുതിയ പേര് നല്‍കാം. ചെല്ലപ്പേരുകളോ, ഇഷ്ടപ്പെട്ട പേരുകളോ, ഇരട്ട പേരുകളോയൊക്കെ ഇത്തരത്തില്‍ നല്‍കാവുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios