Asianet News MalayalamAsianet News Malayalam

ബെംഗളൂരുവില്‍ 'നിഴലില്ലാ ദിവസം'; വൈറലായി ചിത്രങ്ങള്‍

ഭൂമധ്യരേഖയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളിലും, കാൻസർ ട്രോപ്പിക്കിനും കാപ്രിക്കോണിനും ഇടയിലുള്ള പ്രദേശങ്ങളിലും ഇത്തരം അപൂർവ ആകാശ പ്രതിഭാസം കൂടുതലും സംഭവിക്കുകയെന്ന്  ദി വെതർ ചാനൽ റിപ്പോർട്ട് ചെയ്തു

Zero Shadow Day Pictures in Bengaluru goes viral bkg
Author
First Published Apr 25, 2023, 4:14 PM IST | Last Updated Apr 25, 2023, 4:14 PM IST

പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍ പലതും മനുഷ്യനെ അതിശയിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് 'നിഴലില്ലാ ദിവസ'ങ്ങള്‍. സൂര്യന്‍ ഉദിച്ചിട്ടുണ്ടെങ്കില്‍ അതിന് താഴെയുള്ള സകല വസ്തുവിന്‍റെയും നിഴല്‍ താഴെ കാണും. എന്നാല്‍ നിഴലില്ലാത്ത ദിവസങ്ങളുമുണ്ട്. വര്‍ഷത്തില്‍ രണ്ട് ദിവസം ഇത്തരത്തില്‍ നിഴലില്ലാത്ത ദിവസങ്ങളാണ്. അത്തരത്തിലൊരു ദിവസമാണ് ബെംഗളൂരു നഗരത്തില്‍ ഇന്ന് അനുഭവപ്പെട്ടത്. നട്ടുച്ചയ്ക്ക് 12.17 ന് ബെംഗളൂരു നഗരം സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ചു. അതായത് സൂര്യന്‍ നമ്മുടെ തലയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ റഫറൻസ് പോൾ നിഴല്‍ പോലും വീഴ്ത്തുന്നില്ലെങ്കില്‍ അന്ന് നിഴലില്ലാ ദിവസമാണ്. 

 

സ്വപ്നയാത്രയ്ക്ക് 17 ലക്ഷം മുടക്കി ടിക്കറ്റെടുത്തു; ഒടുവില്‍ ആളെ കയറ്റാതെ ആഢംബരക്കപ്പല്‍ യാത്രതിരിച്ചു

ലംബമായ വസ്തുക്കൾ നിഴൽ വീഴ്ത്താതെ, നിരീക്ഷിക്കുമ്പോള്‍ തികച്ചും അയഥാർത്ഥമായി തോന്നുന്ന ഒരു നിമിഷം സൃഷ്ടിക്കുന്നു, പ്രശസ്ത ചലച്ചിത്രമായ മാട്രിക്സിലെ ഒരു തകരാർ പോലെ ഇത് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാണെന്ന് ബെംഗളൂരുക്കാര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോകള്‍ പറയുന്നു. റഫറൻസ് പോൾ ലംബമായി സ്ഥാപിച്ചിരിക്കുന്ന ഏതൊരു വസ്തുവും ഇത്തരം ദിവസങ്ങളില്‍ സൂര്യൻ തലയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ നിഴൽ കുറവായി മാറും. 

 

ഓടുന്ന ഓംനി വാനിന്‍റെ മുന്നിലെ ഗ്ലാസ് പൊളിച്ച് ഉള്ളിലൂടെ തെറിച്ച് പോകുന്നയാള്‍; വീഡിയോയിലെ സത്യാവസ്ഥ എന്ത് ?

ഭൂമധ്യരേഖയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളിലും, കാൻസർ ട്രോപ്പിക്കിനും കാപ്രിക്കോണിനും ഇടയിലുള്ള പ്രദേശങ്ങളിലും ഇത്തരം അപൂർവ ആകാശ പ്രതിഭാസം കൂടുതലും സംഭവിക്കുകയെന്ന്  ദി വെതർ ചാനൽ റിപ്പോർട്ട് ചെയ്തു. ഈ വര്‍ഷത്തെ രണ്ടാമത്തെ സീറോ ഷാഡോ ദിവസത്തിന് ഓഗസ്റ്റ് 18-ന് ബെംഗളൂരു നഗരം സാക്ഷ്യം വഹിക്കും. അന്ന് ബെംഗളൂരെത്തിയാല്‍ നിങ്ങള്‍ക്കും ഈ അപൂര്‍വ്വ പ്രതിഭാസം നേരിട്ടറിയാം. 

ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം; നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെ നിശ്ചലമാക്കും ഈ പോരാട്ടം !

Latest Videos
Follow Us:
Download App:
  • android
  • ios