'ടാറ്റൂ ചെയ്യാത്തവർ സൗന്ദര്യമില്ലാത്തവർ, ശരീരം പനീർ കഷ്ണം പോലെ'; യുവതിയുടെ പോസ്റ്റിന് വൻ വിമർശനം

'സ്കൂളിലെ വൃത്തികെട്ട ഒരു ബെഞ്ചെന്നതിനേക്കാളും ഒരു പനീർകഷ്ണം പോലെ ഇരിക്കുന്നത് ഞാനിഷ്ടപ്പെടുന്നു' എന്നാണ് യുവതിയുടെ ട്വീറ്റിന് ഒരു യൂസർ മറുപടി നൽകിയിരിക്കുന്നത്.

woman says people without tattoo is like blocks of paneer criticism

ടാറ്റൂ ഇന്ന് ട്രെൻഡാണ്. എന്നാൽ, ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. പണ്ടും ആളുകൾ ദേഹത്ത് പച്ച കുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾ മുമ്പുള്ള മനുഷ്യരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ പോലും പച്ച കുത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പച്ചകുത്തുന്നത് പല സംസ്കാരങ്ങളുടെയും ഭാ​ഗമായിരുന്നു. എന്നാൽ‌, ഇന്നും ടാറ്റൂ ചെയ്യുന്നത് ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ആളുകൾ രണ്ട് തട്ടിലാവും. 

ടാറ്റൂ ചെയ്തവരെ കാണുന്നതേ ഇഷ്ടമല്ലാത്ത മനുഷ്യരുണ്ട്. അതുപോലെ തന്നെ ടാറ്റൂ ചെയ്യുന്നതും ടാറ്റൂ ചെയ്തവരെ കാണുന്നതും ഇഷ്ടപ്പെടുന്ന മനുഷ്യരുമുണ്ട്. എന്തായാലും, ഇത്തരത്തിലൊരു ചർച്ചയ്ക്കാണ് ഒരു യുവതിയുടെ പോസ്റ്റ് കാരണമായിത്തീർന്നിരിക്കുന്നത്. 

X യൂസർ @prii469 ആണ് ടാറ്റൂ ചെയ്യാത്തവർ ആകർണം തോന്നാത്തവരും, സൗന്ദര്യമില്ലാത്തവരുമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ടാറ്റൂ ചെയ്യാത്തവരുടെ ശരീരം പനീർ പോലെ ശൂന്യമാണ് എന്നാണ് യുവതിയുടെ അഭിപ്രായം. അതോടെ കനത്ത വിമർശനമാണ് യുവതിക്ക് നേരെ ഉയർന്നിരിക്കുന്നത്. എങ്ങനെയാണ് ടാറ്റൂവിന്റെ അടിസ്ഥാനത്തിൽ ആളുകളെ സൗന്ദര്യമുള്ളവരും അങ്ങനെ അല്ലാത്തവരെന്നും തരം തിരിക്കുക എന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം. 

'സ്കൂളിലെ വൃത്തികെട്ട ഒരു ബെഞ്ചെന്നതിനേക്കാളും ഒരു പനീർകഷ്ണം പോലെ ഇരിക്കുന്നത് ഞാനിഷ്ടപ്പെടുന്നു' എന്നാണ് യുവതിയുടെ ട്വീറ്റിന് ഒരു യൂസർ മറുപടി നൽകിയിരിക്കുന്നത്. മറ്റൊരാൾ ചോദിച്ചിരിക്കുന്നത്, 'ഒരിക്കൽ ഇഷ്ടപ്പെട്ട് ചെയ്ത ടാറ്റൂ പിന്നീടൊരിക്കൽ ഇഷ്ടപ്പെടാതാവുന്നു. അപ്പോൾ അറേഞ്ച്ഡ് വിവാഹത്തിൽ തകർന്നുപോയ ഒരു വധുവിനെ പോലെ ഉണ്ടാകും' എന്നാണ്. ഒരുപാടുപേരാണ് ഇതുപോലെ യുവതിയെ വിമർശിച്ചുകൊണ്ട് കമന്റ് നൽകിയിരിക്കുന്നത്. 

സൗന്ദര്യം എന്നാൽ ടാറ്റൂ ചെയ്യുന്നതോ ടാറ്റൂ ചെയ്യാത്തതോ ഒന്നുമല്ല. മറിച്ച് ടാറ്റൂ ചെയ്യുന്നത് ഓരോരുത്തരുടേയും ഇഷ്ടവും താല്പര്യവുമാണ് എന്ന് യുവതിയെ മനസിലാക്കിക്കൊടുക്കാൻ ശ്രമിച്ചവരും ഇഷ്ടം പോലെയുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios