'അക്കൗണ്ടന്റ് മരിച്ചെന്നറിഞ്ഞു, ആ ജോലി തരണം സാർ'; ഒരു വെറൈറ്റി അപേക്ഷ, വൈറൽ
അദ്ദേഹം കത്തിൽ പറയുന്നത് മുൻ അക്കൗണ്ട് മരിച്ചു എന്ന വിവരം അറിഞ്ഞ ഉടൻ തന്നെ അത് സ്ഥിരീകരിക്കാനായി താൻ അദ്ദേഹത്തിൻറെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തുവെന്നും തുടർന്ന് ആ ഒഴിവ് നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനായി വേഗത്തിൽ കമ്പനിയിലേക്ക് തൻറെ ബയോഡേറ്റയും ഒപ്പം ഒരു അനുശോചന കത്തും അയച്ചു എന്നുമാണ്.
ഇന്നത്തെ മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ ഒരു തൊഴിൽ ഉറപ്പാക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ മുന്നിൽ വരുന്ന ജോലി സാധ്യതകൾ ഒന്നും തന്നെ തൊഴിൽ അന്വേഷകർ നഷ്ടപ്പെടുത്തി കളയാറില്ല. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
@the.potential.dropout Instagram -ൽ പങ്കുവെച്ച ആദ്യ പോസ്റ്റ് ഒരു കമ്പനിയിലെ അക്കൗണ്ടൻറ് മരിച്ചതിനുശേഷം ആ പോസ്റ്റിലേക്ക് ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥിയുടെ അപേക്ഷ ആയിരുന്നു. രണ്ടാമത്തെ പോസ്റ്റാകട്ടെ മറ്റൊരു കമ്പനിയിൽ ജോലിക്കായി ഇൻറർവ്യൂവിന് പോകാൻ നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയിലേക്ക് ഒരു ജീവനക്കാരൻ സമർപ്പിച്ച ലീവ് ആപ്ലിക്കേഷനും. ഈ രണ്ടു പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ചർച്ച ആവുക മാത്രമല്ല വളരെ രസകരമായ രീതിയിൽ നിരവധി ആളുകൾ ഇതിനോട് പ്രതികരിക്കുകയും ചെയ്തു.
മുൻ അക്കൗണ്ടൻ്റ് അന്തരിച്ചതിന് ശേഷം തൽസ്ഥാനത്തേക്ക് ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥിയുടെ ബയോഡേറ്റയുടെയും ഒപ്പം സമർപ്പിച്ച കത്തിന്റെയും ഉള്ളടക്കത്തിലെ സത്യസന്ധതയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
അദ്ദേഹം കത്തിൽ പറയുന്നത് മുൻ അക്കൗണ്ടന്‍റ് മരിച്ചു എന്ന വിവരം അറിഞ്ഞ ഉടൻ തന്നെ അത് സ്ഥിരീകരിക്കാനായി താൻ അദ്ദേഹത്തിൻറെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തുവെന്നും തുടർന്ന് ആ ഒഴിവ് നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനായി വേഗത്തിൽ കമ്പനിയിലേക്ക് തൻറെ ബയോഡേറ്റയും ഒപ്പം ഒരു അനുശോചന കത്തും അയച്ചു എന്നുമാണ്. ഒപ്പം ഇത്തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നതിൽ തനിക്ക് നിരാശയുണ്ടെന്നും ഇയാൾ പറയുന്നു.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ പോസ്റ്റ് അരലക്ഷത്തിലധികം ആളുകൾ കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തു. ചിലപ്പോൾ മുൻ അക്കൗണ്ടന്റിനു മരണത്തിന് കാരണക്കാരൻ ഇയാൾ ആയിരിക്കാം എന്ന് പോലും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റുചിലരാകട്ടെ അപേക്ഷകന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
എക്സിൽ സഹിൽ എന്ന ഉപയോക്താവാണ് രണ്ടാമത്തെ പോസ്റ്റ് പങ്കുവെച്ചത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു. എൻറെ ജൂനിയേഴ്സ് വളരെ സത്യസന്ധരാണെന്നും മറ്റൊരു ഇൻറർവ്യൂവിൽ പങ്കെടുക്കാൻ പോകുന്നതിനായി അവർ എന്നോട് ലീവ് ചോദിക്കുന്നു എന്ന ആമുഖത്തോടെ ആയിരുന്നു അദ്ദേഹത്തിൻറെ പോസ്റ്റ്.
ഒപ്പം ഒരു കീഴ്ജീവനക്കാരൻ തനിക്ക് സമർപ്പിച്ച ലീവ് ആപ്ലിക്കേഷനിലെ വരികളും അദ്ദേഹം പോസ്റ്റിൽ ചേർത്തു. അത് ഇങ്ങനെയായിരുന്നു; “പ്രിയപ്പെട്ട സർ, ഈ ദിനത്തിന് ആശംസകൾ. മറ്റൊരു കമ്പനിയുമായുള്ള ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ ഇന്ന് പോകണമെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാൻ ഈ ഇമെയിൽ അയയ്ക്കുന്നത്. ദയവായി എൻ്റെ ലീവ് അംഗീകരിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു."
ഇത്രയേറെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നായിരുന്നു പലരും പോസ്റ്റിനു താഴെ കുറിച്ചത്. ഏതായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.