ദിവസം 10 സി​ഗരറ്റ്, 27 വർഷം വലിച്ചു, 17 ദിവസമായി നിർത്തിയിട്ട്, സന്തോഷം തോന്നുന്നു, വൈറലായി പോസ്റ്റ്

താൻ 24 വർഷമായി ദിവസവും 10 സി​ഗരറ്റ് വച്ച് വലിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അത് നിർത്തിയിരിക്കുകയാണ് എന്നാണ് രോഹിത് പറയുന്നത്.

quit smoking after 27 years post went viral

പുകവലി വലിയ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ദുഃശ്ശീലമാണ്. അത് എത്രയും പെട്ടെന്ന് നിർത്തുന്നോ അത്രയും നല്ലത് എന്ന് പറയാറുണ്ട്. എന്നാൽ, പുകവലി ശീലിച്ച പലർക്കും അത്ര പെട്ടെന്ന് അത് നിർത്താൻ സാധിക്കണം എന്നില്ല. വർഷങ്ങളോളം സി​ഗരറ്റ് വലിക്കുന്നവരുണ്ട്. എത്ര ആരോ​ഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പലരും ആ ശീലം തുടർന്നു പോകാറാണ് പതിവ്. എന്നാൽ, വർഷങ്ങളോളം പുകവലിച്ച ശേഷം പെട്ടെന്ന് ഒരു ദിവസം അതങ്ങ് അവസാനിപ്പിക്കുന്നവരും ഉണ്ട്. അതിനുശേഷമുള്ള ജീവിതം ആകെ മാറ്റം നിറഞ്ഞതാണ് എന്നും അവർ പറയാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

എക്സിൽ (ട്വിറ്റർ) തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത് രോഹിത് കുൽക്കർണി എന്ന യൂസറാണ്. താൻ 24 വർഷമായി ദിവസവും 10 സി​ഗരറ്റ് വച്ച് വലിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അത് നിർത്തിയിരിക്കുകയാണ് എന്നാണ് രോഹിത് പറയുന്നത്. അത് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും രോഹിത് സൂചിപ്പിക്കുന്നുണ്ട്. 'കഴിഞ്ഞ 24 വർഷമായി ഞാൻ ദിവസവും 10 സിഗരറ്റ് വലിക്കുന്നു. കണക്ക് കൂട്ടി മൊത്തം എത്രയെണ്ണം എന്ന് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല, ഇത് ഭയാനകമാണ്! ഈ വർഷത്തെ ജന്മാഷ്ടമി ദിനത്തിൽ, ഞാൻ പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ചു, ഞാൻ ഒരു സിഗരറ്റ് തൊട്ടിട്ട് 17 ദിവസമായി. വളരെ സന്തോഷം തോന്നുന്നു' എന്നാണ് എക്സിൽ രോഹിത് കുറിച്ചിരിക്കുന്നത്. 

നിരവധിപ്പേരാണ് രോഹിതിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും തങ്ങൾ പുകവലി നിർത്തിയ അനുഭവമാണ് കമന്റ് ബോക്സിൽ പങ്കുവച്ചത്. ഒരൂ യൂസർ പറഞ്ഞത്, '1982 മുതൽ 1996 വരെ ഞാൻ ദിവസവും ശരാശരി 15-18 സിഗരറ്റുകൾ വലിച്ചിരുന്നു. 04 ജനുവരി 1996 ന് ഞാൻ എൻ്റെ വിൽസ് പാക്കറ്റ് നശിപ്പിച്ച് കളഞ്ഞു. അതിനു ശേഷം ഞാൻ സിഗരറ്റ് തൊട്ടിട്ടില്ല. ഇരുപത്തൊമ്പത് വർഷമായി. സ്ട്രോങ്ങായിരിക്കുക. രണ്ട് മാസത്തിനുള്ളിൽ വലിക്കാനുള്ള ആ​ഗ്രഹം ഇല്ലാതെയാവും' എന്നാണ്. 

മറ്റൊരാൾ പറഞ്ഞത്, '32 വർഷം വലിച്ചിട്ടാണ് ഞാൻ നിർത്തിയത്. ഇപ്പോൾ രണ്ട് വർഷമായി രോഹിത്തിനെ കൊണ്ടും ഇത് സാധിക്കും' എന്നാണ്. എന്തായാലും, പുകവലി നിർത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റ് ഒരു പ്രചോദനമായിക്കാണും എന്ന കാര്യത്തിൽ സംശയമില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios