ഒരു നൂറ്റാണ്ട് മുമ്പ് 'മുതുമുതുമുത്തശ്ശി' ധരിച്ച വിവാഹവസ്ത്രം കണ്ട് കണ്ണ് നനഞ്ഞ് കുടുംബം

"മുത്തശ്ശി മൂന്ന് പെൺമക്കളോടും നിരന്ത്രം സ്ത്രീകളുടെ അവകാശങ്ങളെ കുറച്ച് സംസാരിക്കാറുണ്ടായിരുന്നു. നിങ്ങളുടെ സർട്ടിഫിക്കറ്റുകളും യോഗ്യതകളും നേടുക. എങ്കിൽ, നിങ്ങൾക്ക് ഒരു സ്വതന്ത്രമായ ജീവിതം നയിക്കാം, ആരെയും ആശ്രയിക്കരുത്" എന്ന് മുത്തശ്ശി പറയുമായിരുന്നു.

family reunited with Suffragette womans wedding dress

ഒരു നൂറ്റാണ്ട് മുമ്പ് കുടുംബത്തിലെ മുതുമുതുമുത്തശ്ശി ധരിച്ച വിവാഹവസ്ത്രം വീണ്ടും കണ്ട് കുടുംബം. 77 -കാരിയായ ജെന്നിഫർ സ്ലേറ്റർ തൻ്റെ മകൾക്കും എട്ട് വയസ്സുള്ള ഇളയ രണ്ട് പേരക്കുട്ടികൾക്കുമൊപ്പമാണ് ഈ അമൂല്യമായ വസ്ത്രം കാണാനെത്തിയത്. 

1910 -ൽ സ്ലേറ്ററിൻ്റെ മുത്തശ്ശി ലില്ലി കാത്ത്കാർട്ട് അവരുടെ വിവാഹത്തിന് ധരിച്ച വസ്ത്രം ലീഡ്സ് ഡിസ്കവറി സെൻ്ററിൽ സൂക്ഷിച്ചിരിക്കുക​യാണ്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് കുടുംബം ലില്ലി ധരിച്ചിരുന്ന വിവാഹവസ്ത്രം കാണാനായി എത്തിയത്. സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി വളരെ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ലില്ലി കാത്ത്കാർട്ട്. 

ക്വാറി മൗണ്ട് സ്കൂളിൽ അധ്യാപികയായിരുന്നു ലില്ലി. അവിടെ തന്നെയാണ് അവർ പഠിച്ചതും. 1905 -ൽ ഡാർലിംഗ്ടൺ ട്രെയിനിംഗ് കോളേജിലാണ് അവർ അധ്യാപന പരിശീലനം നേടിയത്. 1910 സെപ്റ്റംബർ 10 -ന്, 26 -ാമത്തെ വയസ്സിലാണ്, ലീഡ്‌സിലെ ബസ്ലിംഗ്‌തോർപ്പ് ചർച്ചിൽ വെച്ച് അവർ വിവാഹിതയാവുന്നത്. ഭർത്താവ് ചാൾസ്. വിവാഹ ദിവസം ഫോട്ടോഗ്രാഫർ വരാത്തതിനാൽ മുത്തശ്ശി വിവാഹവസ്ത്രം ധരിച്ച് ഒരുങ്ങിയിരുന്ന ചിത്രമോ ഒന്നും മക്കളോ കൊച്ചുമക്കളോ കണ്ടിട്ടില്ല എന്ന് ജെന്നിഫർ പറയുന്നു. 

"മുത്തശ്ശി മൂന്ന് പെൺമക്കളോടും നിരന്ത്രം സ്ത്രീകളുടെ അവകാശങ്ങളെ കുറച്ച് സംസാരിക്കാറുണ്ടായിരുന്നു. നിങ്ങളുടെ സർട്ടിഫിക്കറ്റുകളും യോഗ്യതകളും നേടുക. എങ്കിൽ, നിങ്ങൾക്ക് ഒരു സ്വതന്ത്രമായ ജീവിതം നയിക്കാം, ആരെയും ആശ്രയിക്കരുത്" എന്ന് മുത്തശ്ശി പറയുമായിരുന്നു എന്നും ജെന്നിഫർ പറഞ്ഞു. 

1969 ഏപ്രിലിൽ 85 -ാമത്തെ വയസ്സിലാണ് ലില്ലി മരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios