ആകെ കൺഫ്യൂഷനായല്ലോ; സ്കൂളിൽ നിറയെ ഇരട്ടകൾ, കൗതുകക്കാഴ്ചയിൽ അമ്പരന്ന് അധ്യാപകരും നാട്ടുകാരും

'സ്കൂളിൽ കുറച്ച് ഇരട്ടകൾ ഉണ്ടെന്നുള്ള കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, ഇത്രയധികം പേർ ഉണ്ടാകുന്നത് കൗതുകകരം തന്നെയാണ്. അടുത്തിടെ ഒരു രക്ഷിതാവ് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഞങ്ങൾ ആ കാര്യം ശ്രദ്ധിക്കുന്നത്.'

Cooper City High School in South Florida fourteen sets of twins and one set of triplets graduated

സ്‌കൂളിൽ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. എന്നാൽ, ഒരേ സ്‌കൂളിൽ പതിനാലു ജോഡി ഇരട്ടകൾ ഉള്ളത് അൽപ്പം കൗതുകം തോന്നിക്കുന്ന കാര്യം തന്നെയാണ്. സൗത്ത് ഫ്ലോറിഡയിലെ കൂപ്പർ സിറ്റി ഹൈസ്‌കൂളിൽ ചെന്നാൽ ഈ കൗതുകമുള്ള കാഴ്ച കാണാമായിരുന്നു. ഈ മാസം ആദ്യമാണ് ഇതേ സ്‌കൂളിൽ നിന്ന് പതിനാല് ജോഡി ഇരട്ടകളും ഒരു ജോഡി ട്രിപ്പ്ളെറ്റ്സും ജയിച്ചിറങ്ങിയത്. 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, കൂപ്പർ സിറ്റി ഹൈസ്കൂളിലെ 543 ബിരുദധാരികളിൽ രണ്ട് ജോഡി ഐഡന്റിക്കൽ ട്വിൻസും 12 ജോഡി ഫ്രാറ്റേണൽ ട്വിൻസുമാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ വെരാ പെർകോവിക്, NBC 6 സൗത്ത് ഫ്ലോറിഡയോട് പറഞ്ഞത്, 'സ്കൂളിൽ കുറച്ച് ഇരട്ടകൾ ഉണ്ടെന്നുള്ള കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, ഇത്രയധികം പേർ ഉണ്ടാകുന്നത് കൗതുകകരം തന്നെയാണ്. അടുത്തിടെ ഒരു രക്ഷിതാവ് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഞങ്ങൾ ആ കാര്യം ശ്രദ്ധിക്കുന്നത്' എന്നാണ്. 

'നമുക്കൊരു ഇരട്ട സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ആളുകൾ ഒരുപാട് ചോദ്യങ്ങളുമായി എത്തും. ഇരട്ടകളായിരിക്കുന്നത് എങ്ങനെയുണ്ടെന്നും മറ്റും. എന്നാൽ, ഇതേ സാഹചര്യത്തിലുള്ള ഒരുപാട് പേരെ കാണുന്നത് ആദ്യമായിട്ടാണ്' എന്നാണ് ഇവിടുത്തെ വിദ്യാർത്ഥിനിയും ഇരട്ടകളിൽ ഒരാളുമായ ജോസെലിൻ റീഡ് പറയുന്നത്. 

ജോസലിന്റെ സഹോദരിയായ ​ഗബ്രിയേല പറയുന്നത്, 'ഒരുപാട് ഇരട്ടകൾക്കൊപ്പമാണ് ചെറിയ ക്ലാസ് മുതൽ പഠിക്കുന്നത്. അതുപോലെ സഹോദരിയും എപ്പോഴും കൂടെയുണ്ട്. സ്കൂളിൽ നിന്നും പുറത്ത് പോകുമ്പോൾ തനിയെ എവിടെയെങ്കിലും പഠിക്കാൻ പോകാനും തനിച്ച് എന്തെങ്കിലും ചെയ്യാനുമാണ് ആ​ഗ്രഹം' എന്നാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios