40 -കാരി പ്രണയത്തിലായത് തട്ടിപ്പുകാരനുമായി, ഒന്നിച്ച് ജീവിക്കാന്‍ തട്ടിപ്പില്‍ പങ്കാളിയായി, പിന്നെ സംഭവിച്ചത്

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ചെൻ എന്നയാളെ ഹൂ കണ്ടുമുട്ടിയത്. താൻ ഒരു മാന്യനാണ് എന്ന് ചെൻ ഹുവിനെ ബോധ്യപ്പെടുത്തി.

40 year woman fell in love with fraudster after losing money in china

ഓൺലൈനിൽ വലിയ വലിയ തട്ടിപ്പുകൾ നടക്കുന്ന കാലമാണിത്. പലരും ആ തട്ടിപ്പുകളിൽ വീണുപോകാറുണ്ട്. വലിയ തുകയാണ് ഇതുവഴി പലർക്കും നഷ്ടപ്പെടുന്നത്. എന്നാൽ, ചൈനയിൽ നിന്നുള്ള ഒരു 40 -കാരി ഒരു തട്ടിപ്പുകാരനുമായി പ്രണയത്തിലായി. അവരുടെ കയ്യിൽ നിന്നും അയാൾ 10 ലക്ഷത്തിന് മുകളിൽ തട്ടിയെടുത്തിട്ടും അയാളെ തട്ടിപ്പിന് സഹായിക്കുകയും ചെയ്തു. 

താൻ മ്യാൻമറിലെ ഒരു തട്ടിപ്പുസംഘത്തിൽ പെട്ടിരിക്കുകയാണെന്നും അതിൽ നിന്നും മോചിതനാവണമെങ്കിൽ വലിയ തുക നൽകേണ്ടി വരുമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. മോചിതനായാൽ ഇരുവർക്കും ഒരുമിച്ച് ജീവിക്കാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. 

ഷാങ്ഹായിൽ നിന്നുള്ള ഹൂ എന്ന സർനെയിമുള്ള യുവതിക്കാണ് ഈ വൻ അബദ്ധം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ചെൻ എന്നയാളെ ഹൂ കണ്ടുമുട്ടിയത്. താൻ ഒരു മാന്യനാണ് എന്ന് ചെൻ ഹുവിനെ ബോധ്യപ്പെടുത്തി. ഉയർന്ന വരുമാനമുള്ള ഒരു നിക്ഷേപ അക്കൗണ്ട് തനിക്ക് ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. അതിൽ പണം നിക്ഷേപിക്കാൻ ഹൂവിനെയും പ്രേരിപ്പിച്ചു. അവളത് അനുസരിക്കുകയും ചെയ്തു. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചിട്ട് പറ്റാതായതോടെയാണ് അവൾക്ക് താൻ പറ്റിക്കപ്പെട്ടു എന്ന് മനസിലായത്. 

ഹു അത് ചെന്നിനോട് ചോദിച്ചപ്പോൾ അയാൾ അത് സമ്മതിക്കുകയും ചെയ്തു. താൻ മ്യാന്മാറിലെ ഒരു വലിയ തട്ടിപ്പുസംഘത്തിൽ പെട്ടിരിക്കയാണെന്നും മോചനത്തിന് വലിയ തുക താൻ തട്ടിപ്പിലൂടെ കണ്ടെത്തി നൽകണമെന്നും അയാൾ ഹൂവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. 

അതോടെ യുവതി അയാളെ വിശ്വസിക്കുകയും പ്രണയത്തിൽ തന്നെ തുടരുകയും ചെയ്തു. തുക കിട്ടിയാൽ താൻ ചൈനയിലേക്ക് മടങ്ങി വരുമെന്നും തുക കണ്ടെത്താൻ സഹായിക്കണമെന്നും ചെൻ ഹൂവിനോട് ആവശ്യപ്പെട്ടു. പിടിക്കപ്പെട്ടാലും കമ്മീഷൻ കൈപ്പറ്റിയില്ലെങ്കിൽ അവളെ ഇരയായി കണക്കാക്കുമെന്നും അയാൾ അവളോട് പറഞ്ഞു. അവൾ അയാളെ സഹായിക്കുകയും ചെയ്തു. അവളുടെ അക്കൗണ്ടിലേക്കാണ് പലരും തുകകൾ അയച്ചത്. അതിൽ പെട്ട ഷാവോ എന്ന സ്ത്രീ പരാതിപ്പെട്ടപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നത്. 

ഹൂവിനെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണയിൽ അവൾ കുറ്റം സമ്മതിക്കുകയും ചെയ്തു. രണ്ടര വർഷത്തെ തടവും 30,000 യുവാൻ പിഴയുമാണ് അവൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios