ഒറ്റവീട്ടില്‍ 185 പേർ, 6 തലമുറകൾ ഒരുമിച്ച്, ദിവസം പാകം ചെയ്യുന്നത് 50 കിലോ പച്ചക്കറി

ഈ വലിയ വീട്ടിലെ ഏറ്റവും വലിയ സ്ഥലം അടുക്കളയാണ്. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനായി 11 അടുപ്പുകൾ ആണുള്ളത്. ഇവിടെ ദിവസവും 65 കിലോ റൊട്ടി തയ്യാറാക്കുന്നതായി പറയപ്പെടുന്നു.

185 member family in ajmer Bagdi Mali family

ഇന്ന് നമ്മുടെ കുടുംബങ്ങളെല്ലാം അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും ഒരുകാലത്ത് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു കൂട്ടുകുടുംബങ്ങൾ. പല തലമുറകളിൽ പെട്ടവർ ഒരുമിച്ച് ഒരു വീടിനുള്ളിൽ താമസിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് ഗുണങ്ങളും ദോഷങ്ങളും ഏറെയുണ്ടായിരുന്നു. ‌

വ്യക്തികൾ തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കാലം വന്നതോടെയാണ് കൂട്ടുകുടുംബ  വ്യവസ്ഥിതിയിൽ നിന്നും നമ്മൾ പതിയെ അണുകുടുംബങ്ങളിലേക്ക് മാറിയത്. അച്ഛനും അമ്മയും മക്കളും മാത്രം ഒരുമിച്ചു താമസിക്കുന്ന അണുകുടുംബ വ്യവസ്ഥിതി ശക്തമായി പിന്തുടരാൻ ആളുകൾ ആഗ്രഹിക്കുന്ന ഈ കാലത്ത് അത്ഭുതമാവുകയാണ് ഒരു കുടുംബം. ഈ കുടുംബത്തെ കൂട്ടുകുടുംബം എന്നും വിശേഷിപ്പിച്ചാൽ പോരാ അതുക്കും മേലെയാണ്. കാരണം 185 അംഗങ്ങളാണ് ഈ കുടുംബത്തിൽ ഉള്ളത്.

രാജസ്ഥാനിലെ അജ്മീറിൽ താമസിക്കുന്ന ബഗ്ദി മാലി കുടുംബമാണ് ഇത്തരത്തിൽ കൗതുകമായി മാറുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം കൊണ്ടു തന്നെ ഈ കുടുംബത്തിന് വലിയ പേരും പ്രശസ്തിയും ആണ് രാജസ്ഥാനിൽ ഉള്ളത്. ഈ കുടുംബത്തിലെ 185 പേരാണ് ഒരുമിച്ച് ഒരു വീടിനുള്ളിൽ കഴിയുന്നത്.

ഈ വലിയ വീട്ടിലെ ഏറ്റവും വലിയ സ്ഥലം അടുക്കളയാണ്. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനായി 11 അടുപ്പുകൾ ആണുള്ളത്. ഇവിടെ ദിവസവും 65 കിലോ റൊട്ടി തയ്യാറാക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, പ്രതിദിനം ഏകദേശം 50 കിലോ പച്ചക്കറികൾക്ക് പാകം ചെയ്യുന്നു. ആറ് തലമുറകൾ ഒരുമിച്ചാണ് ഇവിടെ താമസിക്കുന്നത്.  അജ്മീറിലെ റാംസർ ഗ്രാമത്തിലാണ് ഈ വീടുള്ളത്. കൂട്ടുകുടുംബത്തിൽ 65 പുരുഷന്മാരും 60 സ്ത്രീകളും 60 കുട്ടികളുമുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios