'12 മണിക്കൂർ ജോലി, വിനോദങ്ങളില്ല, ജീവിതം നരകതുല്യം'; യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍
ഓഫീസിലേക്കുള്ള യാത്ര ഉൾപ്പെടെ തന്‍റെ ഒരു ദിവസത്തിൽ 12 മണിക്കൂറിൽ അധികം ജോലിക്കായി മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്നും വീട്ടിലെത്തിയാൽ ഉറങ്ങാൻ മാത്രമാണ് തനിക്ക് സമയം കിട്ടുന്നതെന്നും ആണ് ഇവർ പറയുന്നത്.
എല്ലാവർക്കും അവരവരുടേതായ ജോലി ഭാരങ്ങളും ടെൻഷനുകളും ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ സമ്മർദ്ദങ്ങൾ ഒക്കെയും അല്പം കൂടുതലാണന്ന് പലരും സാക്ഷ്യപ്പെടുത്താറുണ്ട്. അത്തരത്തിലൊരു തുറന്നു പറച്ചിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
വിനോദവും വിശ്രമവും ഇല്ലാത്ത തുടർച്ചയായ ജോലി തന്നെ തളർത്തുകയാണെന്നും തന്നോട് തന്നെയുള്ള സ്നേഹം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നുമുള്ള യുവതിയുടെ എക്സ് പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. 'ഇഷ്' എന്ന പേരിൽ എക്സില്‍ അറിയപ്പെടുന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഓരോ ദിവസവും 12 മണിക്കൂറിൽ അധികം സമയം നീണ്ടുനിൽക്കുന്നതാണ് തന്‍റെ ജോലിയെന്നും തന്നോട് തന്നെയുള്ള സ്നേഹം ഇപ്പോൾ നഷ്ടമായിരിക്കുന്നു എന്നുമാണ് യുവതിയുടെ പോസ്റ്റ്.
'ഓടടാ... ഇതെന്‍റെ സ്ഥലം'; മൂന്ന് സിംഹങ്ങളെ ഒറ്റയ്ക്ക് തുരത്തുന്ന ഹിപ്പോപൊട്ടാമസിന്‍റെ വീഡിയോ വൈറൽ
50 വർഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരൻ: ചെയ്ത കുറ്റം കേട്ടാൽ ആരും അമ്പരക്കും
ഓഫീസിലേക്കുള്ള യാത്ര ഉൾപ്പെടെ തന്‍റെ ഒരു ദിവസത്തിൽ 12 മണിക്കൂറിൽ അധികം ജോലിക്കായി മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്നും വീട്ടിലെത്തിയാൽ ഉറങ്ങാൻ മാത്രമാണ് തനിക്ക് സമയം കിട്ടുന്നതെന്നും ആണ് ഇവർ പറയുന്നത്. വിനോദമോ കൂടിച്ചേരലുകളോ എന്തിന് സൌഹൃദങ്ങള്‍ പോലും ഇല്ലാത്ത ഈ ജീവിതം തന്നെ ഭയപ്പെടുത്തുന്നു എന്നും ഒരു പാവയെ പോലെയാണ് തൻ ജീവിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായതോടെ സമാനാനുഭവങ്ങളുമായി നിരവധി പേർ രംഗത്തെത്തി. പോസ്റ്റ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും 3,12,000 -ലധികം ആളുകളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോൾ സമയ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് എന്നായിരുന്നു ഒരാൾ പോസ്റ്റിനോട് പ്രതികരിച്ചത്. 'ആധുനിക അടിമത്തം' എന്നായിരുന്നു മറ്റൊരു കുറിപ്പ്.