Follow us on

  • liveTV
  • Waqf board postings: സർക്കാരിൽ ന്യൂനപക്ഷങ്ങൾക്ക് അവിശ്വാസമോ? | News Hour 1 Dec 2021

    Ajin J T  | Published: Dec 1, 2021, 10:41 PM IST

    ആത്മീയ കേന്ദ്രങ്ങളിൽ രാഷ്ട്രീയം പറയാമോ. കാലങ്ങളായി ഉയരുന്ന ചോദ്യമാണിത്. നാമജപങ്ങളായും ഇടയലേഖനങ്ങളായും സർക്കാരിനെതിരായ ഭിന്നശബ്ദങ്ങൾ ആരാധനാലയങ്ങളിലും പരിസരങ്ങളിലും ഒട്ടേറെ തവണ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലീം പള്ളികളിലും സർക്കാർ തീരുമാനങ്ങൾക്കെതിരെ ബോധവത്കരണത്തിന് തീയതി കുറിക്കപ്പെട്ടുകഴിഞ്ഞു. വഖഫ് നിയമനങ്ങൾ പിഎസ്എസി വിട്ട നടപടിയാണ് അസ്വസ്ഥതക്കും ആശങ്കക്കും വഴിവയ്ക്കുന്നത്. ഈ നീക്കത്തിന് മുസ്ലീം ലീഗ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് ശേഷമുള്ള കൂട്ടായ്മകൾ സർക്കാരിനെതിരായ സമരപ്രഖ്യാപന വേദികളാകുമോ. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന നാളുകളിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ചാംപ്യനായി നിന്ന മുഖ്യമന്ത്രിക്ക് തുടർഭരണത്തിൽ സംഭവിക്കുന്നത് എന്താണ്?

    Read More

    Must See