
'പണി' കഴിഞ്ഞുടനെ വിളിച്ചു.. കടകന് ശേഷം സജിൻ്റെ ഡർബി
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ 'കടകൻ' എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന 'ഡർബി'യുടെ ചിത്രീകരണം ആരംഭിച്ചു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപാ മൺസൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.