ഇഷിത എവിടെയെന്നറിയാതെ മാഷും പ്രിയാമണിയും - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
വാർഷിക പൂജയ്ക്കായി ഇഷിതയോട് ഒന്ന് വേഗം ഒരുങ്ങാൻ പറയൂ എന്ന് പ്രിയാമണി സ്വപ്നവല്ലിയോട് പറഞ്ഞു . എന്നാൽ ഇഷിത അവിടെ ഇല്ലാത്ത കാര്യം എങ്ങനെ പ്രിയാമണിയോട് പറയുമെന്നോർത്ത് വിഷമിച്ച് നിൽക്കുകയാണ് സ്വപ്നവല്ലി. പ്രിയാമണി വന്ന് പറഞ്ഞ കാര്യം സ്വപ്നവല്ലി രാമനാഥനോട് പറഞ്ഞു . സംഭവിച്ച കാര്യങ്ങളെല്ലാം അവരോട് എങ്ങനെ പറയുമെന്ന് അറിയാതെ ഇരിക്കുകയാണ് മഹേഷും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം
രണ്ടും കൽപ്പിച്ച് നടന്ന കാര്യങ്ങൾ മാഷിനോടും പ്രിയാമണിയോടും പറയാൻ രാമനാഥൻ തീരുമാനിച്ചു . എന്നാൽ ആദിയുടെ കാര്യം മാത്രം പിന്നീട് പറയാമെന്നും മനസ്സിൽ ഉറപ്പിച്ചു . അങ്ങനെ രാമനാഥൻ ഇഷിതയുടെ ഫ്‌ളാറ്റിലെത്തി ഇഷിതയും മഹേഷും തമ്മിൽ സൗന്ദര്യപ്പിണക്കം ഉണ്ടായെന്നും അത് കാരണം കൊണ്ട് ഇഷിത പിണങ്ങിപ്പോയെന്നും മാഷിനോട് പറഞ്ഞു. അത് കേട്ടതും മാഷും പ്രിയാമണിയും ഞെട്ടിത്തരിച്ചു. തന്റെ മകൾ അങ്ങനെ കാരണമില്ലാതെ പിണങ്ങിപ്പോകുന്ന ആളല്ലെന്നും ഈ പറയുന്നത് കള്ളമാണെന്നും പ്രിയാമണി രാമനാഥനോട് പറഞ്ഞു . പിന്നീട് സംസാരിക്കാമെന്നും , ഇപ്പോൾ പൊക്കോളൂ എന്നും പറഞ്ഞ് മാഷ് രാമനാഥനെ തിരിച്ച് പറഞ്ഞയച്ചു.
മകളെ കാണാത്ത വിഷമത്തിൽ കരയുകയാണ് പ്രിയാമണി . അതേസമയം ഇഷിതയുടെ അമ്മയോടും അച്ഛനോടും വിവരങ്ങൾ പറഞ്ഞത് രാമനാഥൻ വീട്ടിലെത്തി പറഞ്ഞു. അവർ എങ്ങനെയാവും ഇത് നേരിടുക എന്ന സംശയവും രാമനാഥൻ മഹേഷിനോട് പങ്കുവെച്ചു. അതേസമയം അമ്മയെക്കാണാത്ത വിഷമത്തിലാണ് ചിപ്പി. 'അമ്മ വന്നാൽ മാത്രമേ താൻ ഭക്ഷണം കഴിക്കൂ എന്ന് വാശി പിടിച്ച് നിന്ന ചിപ്പിയെ മഹേഷ് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് കിട്ടിയ അവസരം മുതലെടുക്കാൻ ആകാശ് മഹേഷിനെ വിളിക്കുന്നത് . പറ്റാവുന്നത്ര എരി തീയിൽ എണ്ണ കോരി ഒഴിക്കാൻ ആകാശ് ശ്രമിച്ചെങ്കിലും മറുപടി കൃത്യമായി കൊടുത്ത ശേഷമാണ് മഹേഷ് ഫോൺ വെച്ചത് .
അതേസമയം ഇഷിതയെ കാണാത്ത വിവരം പറയാൻ പ്രിയാമണി തന്റെ മകൾ അഷിതയെ വിളിക്കുകയാണ്. ഇഷിത പിണങ്ങിപ്പോയ കാര്യവും , ഒന്നന്വേഷിക്കണമെന്നും പ്രിയാമണി അഷിതയോട് പറഞ്ഞു. എന്നാൽ അഷിതയ്ക്ക് വന്ന ഫോൺ കാൾ ഒളിഞ്ഞു കേട്ട മനസ്വിനി ഇഷിത കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടുകയായിരിക്കും എന്നാണ് പറഞ്ഞത്ത്. അത് കേട്ട് കലി കയറിയ അഷിത മനസ്വിനിയുടെ കാരണം നോക്കി ഒരെണ്ണം പൊട്ടിച്ചിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ഇഷിത വീട്ടിലേയ്ക്ക് തിരിച്ചെത്തുമോ , അവൾക്ക് എന്ത് സംഭവിച്ചു എന്നെല്ലാം നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.