'എന്താണീ ചെയ്തത്? കരുണയില്ലാത്ത ലോകം'; കസ്റ്റമറെ തിരഞ്ഞ് പെരുമഴയത്ത് ട്രാഫിക് ജാമിൽ സൊമാറ്റോ ഡെലിവറി ബോയ് 

ഓരോ വാഹനത്തിന്റെ ഇടയിലൂടെയും യുവാവ് കസ്റ്റമറെ തിരഞ്ഞ് പോകുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ആളെ കണ്ടെത്താനാവുന്നില്ല.

Zomato delivery boy searches for customer in traffic jam viral video

എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ഭക്ഷണം എത്തും. ഇതാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെ ജനപ്രിയമാക്കുന്നത് അല്ലേ? എന്നാൽ, പെരുമഴയത്ത് ഭക്ഷണം ഓർഡർ ചെയ്തയാളെ തിരഞ്ഞ് ട്രാഫിക്കിൽ നിൽക്കുന്ന ഒരു സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഡെൽഹി വിസിറ്റ് (delhivisit) എന്ന യൂസറാണ്. ഇന്ത്യൻ തലസ്ഥാനത്തെ വിവിധ കാഴ്ചകൾ ഷെയർ ചെയ്യാറുള്ള അക്കൗണ്ടാണിത്. പെരുമഴയത്ത് സൊമാറ്റോ ഡെലിവറി ഏജന്റായ യുവാവ് ഭക്ഷണം ഓർഡർ ചെയ്ത കസ്റ്റമറെ അന്വേഷിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. ആരോ ട്രാഫിക് ജാമിൽ ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നു. ​ഗുരു​ഗാവിലെ മെഹറുലിയിൽ നിന്നുള്ള കാഴ്ചയാണ് ഇതെന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. 

ഓഫീസിലേക്കും വീടുകളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും എല്ലാം നമ്മൾ ഭക്ഷണം ഓർഡർ ചെയ്യാറുണ്ട് അല്ലേ? എന്നാൽ, ട്രാഫിക് ജാമിൽ ആരെങ്കിലും ഭക്ഷണം ഓർഡർ ചെയ്യാറുണ്ടോ? ഉണ്ട് എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അങ്ങനെ ഓർഡർ ചെയ്തയാൾക്കെതിരെ വലിയ വിമർശനമാണ് ഈ കമന്റ് ബോക്സിൽ നിറയുന്നതും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Delhi Visit (@delhivisit)

വീഡിയോയിൽ കാണുന്നത് സൊമാറ്റോ ഡെലിവറി ബോയ് പെരുമഴയത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ ഭക്ഷണവുമായി ഭക്ഷണം ഓർഡർ ചെയ്ത ആൾക്കുവേണ്ടി തിരഞ്ഞു നടക്കുന്നതാണ്. ഓരോ വാഹനത്തിന്റെ ഇടയിലൂടെയും യുവാവ് കസ്റ്റമറെ തിരഞ്ഞ് പോകുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ആളെ കണ്ടെത്താനാവുന്നില്ല. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേരാണ് ഇതിന് കമന്റുകൾ നൽകിയത്. 

ചിലപ്പോൾ ഭക്ഷണം ഓർഡർ ചെയ്തത് ഒരു ഡയബറ്റിക് രോ​ഗി ആയിരിക്കും. അങ്ങനെ അല്ലെങ്കിൽ ട്രാഫിക് ജാമിൽ കിടക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്തത് സ്വാർത്ഥതയാണ് എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഒട്ടും കരുണ ഇല്ലാത്ത കാര്യമാണ് ഈ ചെയ്തത് എന്നും നിരവധിപ്പേർ കമന്റ് നൽകി. 

Latest Videos
Follow Us:
Download App:
  • android
  • ios