വെറുംകയ്യോടെ തേനീച്ചകളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുന്ന സ്ത്രീ, വൈറലായി വീഡിയോ
ഒരു വീടിന്റെ മുറ്റത്ത് ഒരു മേശയ്ക്കടിയിയിലെ തേനീച്ചക്കോളനി വീഡിയോയില്‍ കാണാം. എറിക്ക തേനീച്ചകളെ യാതൊരു സംരക്ഷണ ഉപകരണവുമില്ലാതെ നിലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു തേനീച്ചപ്പെട്ടിയിലേക്ക് നീക്കുന്നു.
തേനീച്ച വളര്‍ത്തുക എന്നത് വളരെ ഭയമുള്ള ജോലിയായിട്ടാണ് നമ്മില്‍ പലരും കാണുന്നത്. എന്നാല്‍, തേനീച്ചകളെ വളര്‍ത്തുന്നവര്‍ക്ക് അത് വളരെ സിമ്പിളാണ് താനും. അടുത്തിടെ ഒരു വീഡിയോ അങ്ങനെ വൈറലായി. 'texasbeeworks' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കിട്ട വീഡിയോയില്‍ ഒരു സ്ത്രീ ഒരു തേനീച്ചക്കോളനിയെ ആകെത്തന്നെ മാറ്റി സ്ഥാപിക്കുന്നതാണ് കാണുന്നത്.
വീഡിയോയുടെ അടിക്കുറിപ്പിൽ, തേനീച്ച വളർത്തുന്നയാൾ ഒരാളുടെ തോട്ടത്തിലെ മേശയില്‍ താമസമാക്കിയ തേനീച്ചക്കൂട്ടത്തെ അവിടെനിന്നും മാറ്റാന്‍ തന്നെ വിളിച്ചു എന്ന് എഴുതിയിട്ടുണ്ട്. എറിക്ക തോംസണ്‍ എന്ന ഈ സ്ത്രീ തന്‍റെ വെറും കയ്യോടെയാണ് ആ തേനീച്ചക്കൂട്ടത്തെയാകെ മാറ്റുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത. 'texasbeeworks' എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ഇതുപോലെയുള്ള പല വീഡിയോകളും എറിക്ക പങ്കുവയ്ക്കാറുണ്ട്.
ഐജിടിവിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഒരു വീടിന്റെ മുറ്റത്ത് ഒരു മേശയ്ക്കടിയിയിലെ തേനീച്ചക്കോളനി വീഡിയോയില്‍ കാണാം. എറിക്ക തേനീച്ചകളെ യാതൊരു സംരക്ഷണ ഉപകരണവുമില്ലാതെ നിലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു തേനീച്ചപ്പെട്ടിയിലേക്ക് നീക്കുന്നു. അവൾ അവരെ മേശയിൽ നിന്ന് മാറ്റാന്‍ സ്പ്രേ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. എറിക്ക തേനീച്ചപ്പെട്ടി ഉയർത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം.
ഐജിടിവി പങ്കുവച്ച വീഡിയോ അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിരിക്കുന്നത്. ഒരാള്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് തേനീച്ച അവരെ ഉപദ്രവിക്കാത്തത് എന്ന് എനിക്കിനിയും മനസിലായിട്ടില്ല എന്നാണ്. അതുപോലെ വീഡിയോ കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്നും അവയെ സംരക്ഷിക്കുന്നു എന്ന അടിക്കുറിപ്പില്‍ നിന്നുതന്നെ എറിക്ക അവയോട് എത്രമാത്രം വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നു എന്ന് മനസിലാക്കാം എന്നുമടക്കം നിരവധി കമന്‍റുകളുണ്ട് വീഡിയോയ്ക്ക്.
വീഡിയോ കാണാം: