വിമാനത്തിൽ പൈലറ്റുമാർ ഉറങ്ങുന്നതെങ്ങനെ, എവിടെ? വീഡിയോ കാണാം

ദീർഘമായ വിമാനയാത്രകളില്‍ പൈലറ്റുമാർ ഉറങ്ങുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ആ ദൈർഘ്യമേറിയ യാത്രകളിൽ അവർ ആവശ്യമായ വിശ്രമം എടുക്കാറുണ്ട് എന്നതാണ് സത്യം.

where and when pilot sleeps on long flight rlp

ദീർഘദൂര വിമാന യാത്രകൾ നടത്തിയിട്ടുള്ളവരാണോ നിങ്ങൾ? ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ സീറ്റിൽ ഇരുന്ന് സുഖമായൊരു ഉറക്കവും നടത്തിയിട്ടുണ്ടാവും. എന്നാൽ, ദീർഘദൂര വിമാനങ്ങളിൽ പൈലറ്റുമാർ എവിടെ വിശ്രമിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരമിതാ, ഒരു എത്യോപ്യൻ എയർലൈൻസിലെ ക്യാപ്റ്റൻ ആയ ടെവോഡ്രോസ് സോളമൻ ആണ് ഈ വീഡിയോ ദൃശ്യം പങ്കുവെച്ചത്. പൈലറ്റുമാർ വിശ്രമിക്കുന്ന സുഖകരവും എന്നാൽ വളരെ ചെറുതുമായ ഒരു ഇടം വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.

വീഡിയോ ഫൂട്ടേജിൽ, കോക്പിറ്റിന് പിന്നിൽ രണ്ട് ചാരിയിരിക്കുന്ന സീറ്റുകളുള്ള നിയന്ത്രിത ആക്സസ് റൂമിൻ്റെ ദൃശ്യങ്ങളാണ് ടെവോഡ്രോസ് സോളമൻ പങ്കുവെച്ചത്. ഇതിൽ കർട്ടൻകൊണ്ട് വേർതിരിച്ചിരിക്കുന്ന ഒരു ചെറിയ ഭാ​ഗവും അവിടെ സജ്ജീകരിച്ചിരിക്കുന്ന രണ്ട് സ്ലീപ്പിംഗ് ബങ്കുകളും ആണ് ഉള്ളത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇത് കാണുകയും കണ്ട കാഴ്ചകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തത്. പൈലറ്റുമാർ ഫ്ലൈറ്റ് സമയത്ത് ഇടവേളകൾ എടുക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ് എന്നായിരുന്നു ഭൂരിഭാ​ഗം ആളുകളും കുറിച്ചത്.

പോസ്റ്റ് പങ്കിട്ടുകൊണ്ട് ടെവോഡ്രോസ് സോളമൻ കുറിച്ചത് ഇങ്ങനെ ആയിരുന്നു, “ദീർഘമായ വിമാനയാത്രകളില്‍ പൈലറ്റുമാർ ഉറങ്ങുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ആ ദൈർഘ്യമേറിയ യാത്രകളിൽ അവർ ആവശ്യമായ വിശ്രമം എടുക്കാറുണ്ട് എന്നതാണ് സത്യം. എങ്കിൽ മാത്രമേ അവർക്ക് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ. അതിനാൽ അടുത്ത തവണ നിങ്ങൾ ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, പൈലറ്റുമാർക്ക് ജാഗ്രതയും ശ്രദ്ധയും നിലനിർത്താൻ അവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കൂ.“ ഏതായാലും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

രണ്ട് പൈലറ്റുമാരും ഒരേസമയം ഉറങ്ങില്ല എന്നത് എല്ലാവർക്കും ഊഹിക്കാവുന്നതേയൊള്ളൂ. എന്നാൽ, ജനുവരിയിൽ നടന്ന ഒരു ഭയാനകമായ സംഭവം ഇതിന് നേർവിപരീതമായിരുന്നു. കേന്ദരിയിൽ നിന്ന് ജക്കാർത്തയിലേക്കുള്ള വിമാനത്തിനിടെ ബാത്തിക് എയറിൻ്റെ രണ്ട് പൈലറ്റുമാരും ഒരേ സമയം 28 മിനിറ്റ് ഉറങ്ങാൻ തീരുമാനിച്ചു. എന്നാൽ, വിമാനം ശരിയായ ഫ്ലൈറ്റ് പാതയിൽ നിന്ന് തിരിയുകയും ഇത് നാവിഗേഷൻ പിശകുകൾക്ക് കാരണമാകുകയും ചെയ്തു. ഭാഗ്യവശാൽ, വിമാനത്തിലുണ്ടായിരുന്ന 153 യാത്രക്കാരും നാല് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ഒടുവിൽ രണ്ട് മണിക്കൂറും 35 മിനിറ്റും പറന്ന വിമാനം ജക്കാർത്തയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios