കാഴ്ചയില്ലാത്ത മകള്‍ ആദ്യമായി തനിച്ച് ബസില്‍ കയറുന്ന വീഡിയോ, നീയത് സാധിച്ചു, നിന്നെ കുറിച്ച് അഭിമാനമെന്ന് അമ്മ
വീഡിയോയിൽ, അഡലിൻ ബസ് ലക്ഷ്യമാക്കി നടക്കുന്നതായി കാണാം. ആദ്യം, അവൾ വാതിൽ മനസിലാക്കാനാവാതെ ബസിന്റെ മുൻവശത്തേക്ക് നടന്നു, പക്ഷേ അവൾ വളരെ വേഗം തന്നെ വാതിൽ കണ്ടെത്തി അകത്തേക്ക് കയറി.
ടെക്സാസിലെ കാഴ്ചയില്ലാത്ത ഒരു നാലാം ഗ്രേഡുകാരി ആദ്യമായി തനിച്ച് നടന്ന് ബസില്‍ കയറുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കാർഡർ എലിമെന്ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അഡലിൻ വില്യംസ്. അവള്‍ തനിച്ച് ബസിലേക്ക് കയറുന്ന വീഡിയോ അവളുടെ അമ്മ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
വീഡിയോ ടിക് ടോക്കിൽ പങ്കുവച്ചത് അമ്മ ആംബ്രിയയാണ് (@ambrea2504) അത് വൈറലായതിന് ശേഷം പിന്നീട് ട്വിറ്ററിലും പങ്കുവച്ചു. അടിക്കുറിപ്പിൽ, "എന്റെ മകൾക്ക് കാഴ്ച വൈകല്യമുണ്ട്. ഇന്ന് അവൾ തനിയെ ആദ്യമായി ബസിൽ കയറി. അവൾ അത് ചെയ്തു, ഞാൻ അവളെക്കുറിച്ച് അഭിമാനിക്കുന്നു” എന്ന് എഴുതിയിട്ടുണ്ട്.
വീഡിയോയിൽ, അഡലിൻ ബസ് ലക്ഷ്യമാക്കി നടക്കുന്നതായി കാണാം. ആദ്യം, അവൾ വാതിൽ മനസിലാക്കാനാവാതെ ബസിന്റെ മുൻവശത്തേക്ക് നടന്നു, പക്ഷേ അവൾ വളരെ വേഗം തന്നെ വാതിൽ കണ്ടെത്തി അകത്തേക്ക് കയറി.
ഇന്റർനെറ്റിലെ ആളുകൾ വികാരഭരിതരായിട്ടാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തു.
വീഡിയോ കാണാം: