ഇതാണ് ധീരത, മുതലയുടെ കൂട്ടിലേക്ക് ചാടിയിറങ്ങി സ്ത്രീയുടെ ജീവന്‍ രക്ഷിച്ച യുവാവ്, വീഡിയോ!
ഇതാണ് ധീരത. ഈ വീഡിയോ കണ്ടാല്‍, ആരും പറഞ്ഞുപോവും. അത്ര സാഹസികമായാണ് ഈ മനുഷ്യന്‍ അക്രമാസക്തനായ ഒരു മുതലയെ കീഴ്‌പ്പെടുത്തുന്നത്. സ്വന്തം ജീവന്‍ വകവെയ്ക്കാതെ മുതലക്കൂട്ടിലേക്ക് ചാടിയിറങ്ങുകയായിരുന്നു ഇയാള്‍. സംഭവത്തിന്റെ വീഡിയോ വൈറലായി.
ഇതാണ് ധീരത. ഈ വീഡിയോ കണ്ടാല്‍, ആരും പറഞ്ഞുപോവും. അത്ര സാഹസികമായാണ് ഈ മനുഷ്യന്‍ അക്രമാസക്തനായ ഒരു മുതലയെ കീഴ്‌പ്പെടുത്തുന്നത്. സ്വന്തം ജീവന്‍ വകവെയ്ക്കാതെ മുതലക്കൂട്ടിലേക്ക് ചാടിയിറങ്ങുകയായിരുന്നു ഇയാള്‍. സംഭവത്തിന്റെ വീഡിയോ വൈറലായി.
അമേരിക്കയിലെ യൂറ്റായിലുള്ള വെസ്റ്റ് വാലി സിറ്റിയിലെ സ്‌കെയില്‍സ് ആന്‍ഡ് ടെയില്‍സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലായിരുന്നു സംഭവം. ഇവിടത്തെ മുതല മൃഗശാലാ ജീവനക്കാരിയെ ആക്രമിച്ചപ്പോഴാണ് സന്ദര്‍ശകനായെത്തിയ ഒരാള്‍ അവരുടെ രക്ഷകനായത്.
അന്നവിടെ ഒരു അഞ്ച് വയസ്സുകാരന്റെ ജന്മദിനാഘോഷം നടക്കുകയായിരുന്നു. അതിനടുത്ത ഒരു കണ്ണാടിക്കൂടിനുള്ളിലാണ് മുതലയെ പ്രദര്‍ശിപ്പിച്ചിരുന്നത്. 'ഡാര്‍ത്ത് ഗേറ്റര്‍' എന്ന് വിളിപ്പേരുള്ള ആ മുതലയെ വിനോദത്തിനായിട്ടാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
എല്ലാം മാറി മറിഞ്ഞത് പെട്ടന്നായിരുന്നു. ടാങ്കിനടുത്ത് നിന്ന് ജീവനക്കാരി മുതലയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ച് ചുറ്റും നില്‍ക്കുന്ന കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ചില്ല് വാതില്‍ തുറന്ന് അതിന് ഭക്ഷണം നല്‍കാനായി കൈ അകത്തിട്ടതും മുതല അവരുടെ കൈയില്‍ കയറി കടിച്ചു. അവര്‍ കുതറാന്‍ ശ്രമിച്ചെങ്കിലും മുതല അവരെ വലിച്ച് കൂട്ടിനകത്തിട്ടു.
എട്ടടി നീളമുള്ള ആ മുതല അവരുടെ കൈ കടിച്ച് വലിച്ചു. വെള്ളത്തില്‍ അവരും മുതലയും തമ്മില്‍ ശക്തമായ മല്‍പിടിത്തം നടന്നു. ധീരയായ അവര്‍ മുതലായുമായി മല്‍പ്പിടുത്തം നടത്തുന്നതും ഒരു ഘട്ടത്തില്‍ മുതലയെ കാലുകള്‍ കൊണ്ട് ചുറ്റിപിടിച്ചിരിക്കുന്നതും വീഡിയോവില്‍ കാണാം. ഒടുവില്‍ അവരുടെ കൈ പറിഞ്ഞുപോകുമെന്ന സ്ഥിതിയായപ്പോള്‍ ഇതെല്ലാം കണ്ടുനിന്ന ഒരാള്‍ വെള്ളത്തിലേക്ക് ഇറങ്ങി.
ഡോണി വൈസ്മാന്‍ എന്നായിരുന്നു അയാളുടെ പേര്. തന്റെ മുന്നിലുള്ള സ്ത്രീയെ എങ്ങനെയും രക്ഷപ്പെടുത്തണമെന്ന് ചിന്തയില്‍ അദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കാതെ മുതലയെ വട്ടം പിടിച്ചു. എല്ലാവരും പേടിച്ച് നില്‍ക്കുന്ന അവസരത്തില്‍ അദ്ദേഹം മുതലയുടെ പുറത്ത് ഇടിക്കാന്‍ തുടങ്ങി. ഒപ്പം അയാള്‍ സഹായത്തിനായി നിലവിളിച്ചു കൊണ്ടിരുന്നു.
മുതലയെ ചുറ്റിപ്പിണഞ്ഞ് അയാള്‍ ജീവനക്കാരിയുടെ കൈകള്‍ മുതലയുടെ വായില്‍ നിന്ന് വിടുവിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവില്‍ മുതല യുവതിയുടെ കൈയിലെ പിടുത്തം വിട്ടു. യുവതി ഉടന്‍ തന്നെ പുറത്ത് കടന്നെങ്കിലും, ഡോണി കുറിച്ച് സമയം കൂടി മുതലയുടെ പുറത്ത് തുടര്‍ന്നു.
ഒടുവില്‍ ജീവനക്കാരിയുടെ ഉപദേശപ്രകാരം ഡോണി മുതലയുടെ ശ്രദ്ധ തിരിച്ച് വേഗത്തില്‍ തന്നെ കൂട്ടില്‍ നിന്ന് പുറത്തേയ്ക്ക് ചാടി. ഡോണിയുടെ ഭാര്യ തെരേസ വൈസ്മാനാണ് ദൃശ്യങ്ങള്‍ എല്ലാം പകര്‍ത്തിയത്.
ജീവക്കാരി ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും മൃഗശാലാ അധികൃതര്‍ അറിയിച്ചു.