കൂട്ടില്‍ നിന്നും കാട്ടിലേക്കുള്ള കുതിപ്പ്; കടുവയുടെ കിടിലന്‍ വീഡിയോ!
ആ വീഡിയോയിലുള്ളത് ഒരു വനംവകുപ്പ് വാഹനമാണ്. അതിന്റെ പുറകില്‍ ഒരു കൂടുണ്ട്, കൂട്ടിലൊരു കടുവയും. ഉത്തരവ് ലഭിക്കുമ്പോള്‍, കൂടു പതിയെ തുറന്നു വരുന്നു. കടുവ ജീവനും കൊണ്ട് രക്ഷപ്പെട്ട് കാട്ടിലേക്ക് കുതിക്കുന്നു.
ജീവിതത്തോടുള്ള ആര്‍ത്തി. അതായിരുന്നു, വനം വകുപ്പിന്റെ കൂട്ടില്‍നിന്നും കാട്ടിലേക്കുള്ള ആ കടുവയുടെ ചാട്ടത്തിന്റെ കരുത്ത്.
ട്വിറ്ററില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ആ കടുവയുള്ളത്. ബിഹാറിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രമേശ് പാണ്ഡേയാണ് കടുവയുടെ അതിജീവന ഉല്‍സാഹങ്ങള്‍ തുളുമ്പുന്ന ആ ഫോട്ടോ ട്വീറ്റ് ചെയ്തത്.
ആ വീഡിയോയിലുള്ളത് ഒരു വനംവകുപ്പ് വാഹനമാണ്. അതിന്റെ പുറകില്‍ ഒരു കൂടുണ്ട്, കൂട്ടിലൊരു കടുവയും. ഉത്തരവ് ലഭിക്കുമ്പോള്‍, കൂടു പതിയെ തുറന്നു വരുന്നു. കടുവ ജീവനും കൊണ്ട് രക്ഷപ്പെട്ട് കാട്ടിലേക്ക് കുതിക്കുന്നു.
ബിഹാറിലെ വാല്‍മീകി ടൈഗര്‍ റിസര്‍വിലാണ് സംഭവമെന്നാണ് ട്വീറ്റ് വിശദീകരിക്കുന്നത്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍നിന്നാണ് ആ കടുവയെ പിടികൂടിയത്. അതിനെ വനംവകുപ്പ് പിന്നീട് വാല്‍മീകി ടൈഗര്‍ റിസര്‍വിലേക്ക് വാഹനത്തില്‍ കൊണ്ടു വരുന്നു. അവിടെ വെച്ച് കടുവയെ കാട്ടിലേക്ക് വിട്ടയക്കുന്ന നിമിഷമാണ് വീഡിയോയിലുള്ളത്.
ഇതാണ് ആ വീഡിയോ: