ക്ഷേത്ര ദർശനത്തിനെത്തിയ വിശ്വാസിയെ ചവിട്ടുന്ന പുരോഹിതന്‍റെ വീഡിയോ വൈറല്‍; പിന്നാലെ വിവാദം

 അല്പം മാറി നിന്ന ലുങ്കി ധരിച്ച പൂജാരികളില്‍ ഒരാള്‍ പെട്ടെന്ന് മുന്നോട്ട് വന്ന് ത്രിശൂലത്തില്‍ തൊടുകയും പിന്നാലെ ശിവലിംഗം വൃത്തിയാക്കുന്നയാളെ ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.  

Video of priest kicking a Devotee who came to visit a temple goes viral


ലിഗഡ് പൽവാൽ ഹൈവേയിലെ ഖേരേശ്വർ ധാം ക്ഷേത്രത്തില്‍ ഒരു ഭക്തനെ ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായതിന് പിന്നാലെ വിവാദം. ലോധ പോലീസ് സ്റ്റേഷന് സമീപത്ത് നടന്ന സംഭവത്തില്‍ പുരോഹിതനെതിരെ പോലീസില്‍ പരാതി ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. നിരവധി എക്സ് ഹാന്‍റിലുകളില്‍ നിന്നും വീഡിയോ പങ്കിടപ്പെട്ടു. 

ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള സിസിടിവി ദൃശ്യത്തില്‍ ശിവലിംഗത്തിന് അടുത്ത് അഞ്ച് പേരെ കാണാം. ഇതില്‍ ഒരാള്‍ ശിവലിംഗം വൃത്തിയാക്കാനായി ഇരിക്കുമ്പോൾ ഷർട്ടും പാന്‍റും ധരിച്ച ഒരാള്‍ ഇന്ന് ഇയാളെ തൊടുന്നത് കാണാം. പിന്നാലെ അതുവരെപൂജാരികളില്‍ ഒരാള്‍ പെട്ടെന്ന് മുന്നോട്ട് വന്ന് ത്രിശൂലത്തില്‍ തൊടുകയും പിന്നാലെ ശിവലിംഗം വൃത്തിയാക്കുന്നയാളെ ചവിട്ടുകയുമായിരുന്നു. പിന്നാലെ ഇയാല്‍ അവിടെ കിടന്നിരുന്ന വടി പോലൊന്ന് കൈയിലെടുക്കുന്നു. ഈ സമയം മറ്റുള്ളവര്‍ ചേര്‍ന്ന ശിവലിംഗം വൃത്തിയാക്കുകയായിരുന്ന ആളെ പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ഇയാള്‍ എഴുന്നേറ്റ്  പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സൗദി അറേബ്യയിൽ തൊഴിലവസരം; നിരവധി സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

കനത്ത മഴയില്‍ വെള്ളം കയറി, ഗുജറാത്തിന്‍റെ തെരുവുകള്‍ കീഴടക്കി മുതലകള്‍; വീഡിയോ വൈറൽ

അതേസമയം വീഡിയോ പങ്കുവയ്ക്കപ്പെട്ട ഭാരത് അപഡേറ്റ് എന്ന എക്സ് ഹാന്‍റലില്‍, 'അലിഗഡിലെ ഖേരേശ്വർ ക്ഷേത്രത്തിൽ ശിവനെ ആരാധിക്കുന്ന ഭക്തനെ പുരോഹിതൻ ചവിട്ടുന്ന വീഡിയോ വൈറലായി. യുവാവ് മദ്യപിച്ചിരുന്നുവെന്നും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും  വൃത്തികെട്ട തുണി ഉപയോഗിച്ച് ശിവലിംഗം വൃത്തിയാക്കാന്‍ ശ്രമിച്ചെന്നും പുരോഹിതൻ മഹീഷ് ഗിരി പറഞ്ഞു. സമീപത്തുണ്ടായിരുന്ന പലരും ഇയാളെ മാറ്റാൻ ശ്രമിച്ചു. യുവാവ് സമ്മതിച്ചില്ല. ഇതേ തുടർന്ന് യുവാവിനെ ക്ഷേത്രത്തിൽ നിന്ന് തള്ളിമാറ്റി. യുവാവ് മദ്യലഹരിയിലായിരുന്നതിനാൽ നിയമനടപടികളൊന്നും സ്വീകരിച്ചില്ല." എന്നായിരുന്നു കുറിച്ചത്. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചതിനാല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചതായും മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വെള്ളം കുടിക്കാന്‍ പോലും തയ്യാറായില്ല; ഉദ്യോഗസ്ഥൻ മതപരമായ വിവേചനം കാണിച്ചെന്ന് തമിഴ്‌നാട് ഡോക്ടർ
 

Latest Videos
Follow Us:
Download App:
  • android
  • ios