'ശേ... ഇങ്ങനെ കരയാതെ....'; വടാ പാവ് പെണ്‍കുട്ടിയുടെ കരച്ചില്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


'1000 രൂപയാണ് ചോദിക്കുന്നത്. 30,000 - 35,000 രൂപവരെയാകും. ' അവര്‍ കരച്ചിലിനിടെ പറയുന്നു. 'ഇതെല്ലാം പണത്തിന്‍റെ കളിയാണ്.' കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചന്ദ്രിക പറയുന്നു. 

Vada Pav girls cries video went viral on social media


ദില്ലിയിലെ 'വടാ പാവ് പെണ്‍കുട്ടി' ചന്ദ്രിക ഗേരാ ദീക്ഷിത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശസ്തയാണ്. ദില്ലി സൈനിക് വിഹാറിലെ തെരുവില്‍ വടാ പാവ് വിറ്റിരുന്ന പെണ്‍കുട്ടിയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് ചന്ദ്രിക ഗേരാ ദീക്ഷിത് ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസം ചന്ദ്രികയുടെ മറ്റൊരു വീഡിയോ foodbowis എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വീണ്ടും വൈറലായി. അതുവരെ ചിരിച്ച് സന്തോഷത്തോടെ വടാ പാവ് വിറ്റിരുന്ന പെണ്‍കുട്ടി, ഇത്തവണത്തെ വീഡിയോയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെയായിരുന്നു ഉപഭോക്താക്കളെ സ്വീകരിച്ചത്. 

"ബോഹോട്ട് പരേശൻ കർ രഹേ ഹേ...പോലീസ് വാലേ...എംസിഡി വാലേ." വീഡിയോയില്‍ കണ്ണുകള്‍ തുടച്ച് ചന്ദ്രിക പറഞ്ഞു കൊണ്ടിരുന്നു. തെരുവ് കച്ചവടക്കാര്‍ക്കെതിരെയുള്ള കോര്‍പ്പറേഷന്‍റെ നയങ്ങളാണ് പ്രശ്നം. കൂടുതല്‍ പണം ചോദിച്ച് കൊണ്ട് പോലീസും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് ചന്ദ്രിക ആരോടോ ഫോണില്‍ പറയുന്നു. ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും വടാ പാവ് കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. അവരുടെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ല. പക്ഷേ. അവര്‍ക്ക് പണം വേണമെന്നും ചന്ദ്രിക ഫോണിലൂടെ പറയുന്നു. 

11 വർഷമായി സെക്യൂരിറ്റി, പക്ഷേ വീട്ടിൽ പോകാൻ പണമില്ല; പിരിവെടുത്ത് വിമാന ടിക്കറ്റ് നല്‍കി വിദ്യാർത്ഥികൾ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajat Upadhyay (@foodbowlss)

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി

'1000 രൂപയാണ് ചോദിക്കുന്നത്. 30,000 - 35,000 രൂപവരെയാകും. ' അവര്‍ കരച്ചിലിനിടെ പറയുന്നു. 'ഇതെല്ലാം പണത്തിന്‍റെ കളിയാണ്.' കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചന്ദ്രിക പറയുന്നു. ഫോണ്‍ സംഭഷണത്തിനിടെ കരയുകയും ഒപ്പം വടാ പാവ് എടുത്ത് ആവശ്യക്കാര്‍ കൊടുക്കുകയും ചെയ്യുന്ന ചന്ദ്രികയെ സഹോദരന്‍ സഹായിക്കുന്നുതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് സഹോദരന്‍ ചന്ദ്രികയില്‍ നിന്നും ഫോണ്‍ വാങ്ങുന്നു. ഇതിനിടെ താന്‍ തെറ്റ് ചേയ്തോയെന്ന് ചന്ദ്രിക വടാ പാവ് കഴിക്കാനെത്തിയവരോട് ചോദിക്കുന്നു. ജോലി ചെയ്ത് ജീവിക്കുന്നത് എങ്ങനെ തെറ്റാകുമെന്ന് ചിലര്‍ ചോദിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ഫുഡ് ബ്ലോഗര്‍മാര്‍ ചന്ദ്രികയെ പിന്തുണയ്ക്കാനെത്തി. നിരവധി പേര്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് എഴുതി. ചിലര്‍ വടാ പാവ് വില്പനയ്ക്ക് കോര്‍പ്പറേഷന്‍റെ അനുമതി വാങ്ങാന്‍ ഉപദേശിച്ചു. കോര്‍പ്പറേഷനില്‍ നിന്ന് തട്ടുകടയ്ക്കുള്ള ലൈസന്‍സ് എടുക്കാനും എന്നാല്‍, ഇത് അല്പം ചെലവേറിയതാണെന്നും ചിലര്‍ എഴുതി. ലൈസന്‍സ് ഉണ്ടെങ്കില്‍ നിങ്ങളെ ആരും ശല്യം ചെയ്യില്ലെന്നും മറ്റ് ചിലര്‍ എഴുതി. ഏതാണ്ട് ഒരു കോടി എഴുപത് ലക്ഷം പേര്‍ വീഡിയോ ഇതിനകം കണ്ടു. എട്ടര ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്തു. 

ചിലത് പച്ച നിറത്തില്‍; വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios