ആരെടാ ഒളിഞ്ഞ് നോക്കുന്നത്, പ്രീവെഡ്ഡിം​ഗ് ഷൂട്ടിനിടെ വിളിക്കാത്തൊരതിഥി, വൈറലായി വീഡിയോ

പ്രീവെഡ്ഡിം​ഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്, ഷൂട്ടിം​ഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ എന്ന് വീഡിയോയുടെ ഒപ്പം കുറിച്ചിട്ടുണ്ട്.

snake in pre wedding shoot viral video rlp

പ്രീ വെഡ്ഡിം​ഗ് ഷൂട്ടുകളില്ലാത്ത കല്ല്യാണം ഇന്ന് വളരെ വളരെ കുറവായിരിക്കും. വിവാഹത്തിന് മുമ്പ് തന്നെ റൊമാന്റിക്കായിട്ടുള്ള മനോഹര ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് ട്രെൻഡായിക്കൊണ്ടിരിക്കുകയാണ്. അതിനായി വെറൈറ്റി ആയിട്ടുള്ള സ്ഥലങ്ങളും വസ്ത്രങ്ങളും ഐഡിയകളും ഒക്കെ ഇപ്പോഴുണ്ട്. അതുപോലെ ഒരു പ്രീവെഡ്ഡിം​ഗ് ഷൂട്ടിന് വിളിക്കാതെ ഒരു അതിഥിയെത്തി. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഷൂട്ട് നടക്കുന്നത് ഒരു ​ഗുഹയ്‍ക്കകത്താണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. സൂര്യപ്രകാശം വളരെ കുറച്ച് മാത്രമാണ് അകത്തേക്ക് വരുന്നത്. അതിനകത്ത് വെള്ളവും കാണാം. വിവാഹിതരാവാൻ‌ പോകുന്ന യുവാവും യുവതിയും ഫോട്ടോഷൂട്ടിനെത്തിയ ടീമും എല്ലാം അതിന്റെ അകത്തുണ്ട്. ഷൂട്ടിം​ഗ് പുരോ​ഗമിക്കവെയാണ് ആരും ക്ഷണിക്കാതെ ഒരു അതിഥി അങ്ങോട്ട് എത്തിച്ചേർന്നത്. അതൊരു പാമ്പായിരുന്നു. 

സംഘത്തിലെ ഒരാൾ തന്നെയാണ് പാമ്പിനെ കണ്ടത്. അയാൾ മറ്റുള്ളവരോടും വിവരം പറയുന്നുണ്ട്. എന്നാൽ, ബഹളം വയ്ക്കുന്നതിന് പകരം എല്ലാവരും വളരെ കൂളായിട്ടാണ് ആ സാഹചര്യത്തെ നേരിട്ടത്. യുവതി ഒന്ന് പേടിക്കുന്നുണ്ട് എങ്കിലും യുവാവ് അവളുടെ കൈപിടിച്ച് അവളെ കംഫർട്ടാക്കുന്നത് കാണാം. അധികം കഴിയും മുമ്പ് തന്നെ പാമ്പ് പാമ്പിന്റെ വഴിക്ക് പോവുകയും ചെയ്തു. 

ഫോട്ടോഷൂട്ട് നടത്തുന്ന parshu_kotame_photography150andmayur_pathak_photography_150 തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 'പ്രീവെഡ്ഡിം​ഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്, ഷൂട്ടിം​ഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ' എന്ന് വീഡിയോയുടെ ഒപ്പം കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

എന്തായാലും, അധികം പേരും ഇങ്ങനെ ഒരു സാഹചര്യം വന്നാൽ കാറിക്കൂവി ബഹളം വച്ചേനെ എന്ന കാര്യത്തിൽ സംശയമില്ല. 

വായിക്കാം: രണ്ട് വാട്ടര്‍ കാനിന് 41000 രൂപ, കണ്ണുതള്ളി സോഷ്യല്‍ മീഡിയ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios