ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ? 'ബ്രോ ചെന്നൈയിലേക്ക് വാ' എന്ന് കമന്റ്
ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്, 'ബ്രോ ഇതുവരെ ചെന്നൈയിൽ വന്നിട്ടില്ല. എന്നിട്ട് ഇതിനെ ലോകത്തിലെ ഏറ്റവും വലിയ ദോശ എന്ന് വിളിക്കുന്നു' എന്നാണ്.
കേരളം, തമിഴ് നാട് ഈ രണ്ട് സംസ്ഥാനങ്ങളിലുള്ളവർക്കും വളരെ സാധാരണമായ ബ്രേക്ക് ഫാസ്റ്റാണ് ദോശ. ദോശ നമുക്ക് പരിചിതവും പ്രിയങ്കരവുമായ വിഭവങ്ങളിൽ ഒന്ന് തന്നെയാണ്. എന്നാൽ, മലേഷ്യയിൽ നിന്നുള്ള ഒരു ദോശയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ദോശ' എന്ന് ചോദിച്ചുകൊണ്ട് christianbrucki
and amazing_kualalumpur എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു റെസ്റ്റോറന്റിൽ വിളമ്പുന്ന ഒരു ദോശയാണ്. ആ ദോശയുടെ വലിപ്പം കൊണ്ടാണ് അത് ശ്രദ്ധിക്കപ്പെടുന്നത്.
റെസ്റ്റോറന്റിൽ വെയിറ്റർമാർ ഇങ്ങനെ വലിയ ദോശയും കൊണ്ട് വരുന്നത് കാണാം. അവ ഓരോ ടേബിളിലും വിളമ്പുന്നുമുണ്ട്. പലരും പല തരത്തിലാണ് ദോശ കാണുമ്പോൾ പ്രതികരിക്കുന്നത്. മിക്കവർക്കും ഇത്രയും വലിയ ദോശ ഒരു അത്ഭുതം തന്നെയാണ്. ആ അത്ഭുതവും അമ്പരപ്പും അവർ പ്രകടിപ്പിക്കുന്നതും കാണാം.
ചിലർ ദോശ തൊട്ടുനോക്കുന്നു, ചിലർ അത് കൊണ്ടുവയ്ക്കുന്നത് കൗതുകത്തോടെ നോക്കുന്നു. എന്നാൽ, നമ്മൾ സൗത്ത് ഇന്ത്യൻസിന് ചിലപ്പോൾ ഇത് കാണുമ്പോൾ ഇതൊക്കെ എന്ത് എന്ന് തോന്നിയേക്കും അല്ലേ? അതുപോലെയാണ് ഈ വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളിൽ മിക്കതും. അതിൽ പറയുന്നതും ചെന്നൈയിൽ വന്നാൽ തീരാവുന്നതേയുള്ള ഈ അമ്പരപ്പ് എന്നാണ്.
ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്, 'ബ്രോ ഇതുവരെ ചെന്നൈയിൽ വന്നിട്ടില്ല. എന്നിട്ട് ഇതിനെ ലോകത്തിലെ ഏറ്റവും വലിയ ദോശ എന്ന് വിളിക്കുന്നു' എന്നാണ്. മറ്റൊരാൾ കമന്റ് ചെയ്തത്, 'തമിഴ്നാട്ടിലേക്ക് വരൂ, ഇതിനേക്കാൾ വലിയ ദോശ കാണിച്ചുതരാം' എന്നാണ്.