Giant panda escape : ചാടിപ്പോവാനൊരുങ്ങി ഭീമൻ പാണ്ട, അന്തംവിട്ട് ആളുകൾ, വീഡിയോ

ഈ പാണ്ട വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. 2016 -ൽ, തെക്കുപടിഞ്ഞാറൻ ചൈനയിലെ ബ്രീഡിംഗ് സെന്ററിൽ മെങ് ലാനും അവന്റെ കീപ്പറും തമ്മിലുള്ള രസകരമായ ഇടപെടലുകൾ കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. 

Giant panda tried to escape  from zoo

ബെയ്ജിംഗ് മൃഗശാലയിലെ(Beijing Zoo) ഭീമൻ പാണ്ട(Giant Panda)കളിലൊന്ന് സന്ദർശകർക്ക് മുന്നിൽ വച്ച് രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നീട്, പാർക്കിലെമ്പാടും ചുറ്റിയടിക്കാനും ശ്രമിച്ചു. പക്ഷേ, ഒടുവിൽ മൃ​ഗശാലാജീവനക്കാർ അതിനെ തിരികെ പിടിച്ചിടുക തന്നെ ചെയ്‍തു. സോഷ്യൽ മീഡിയ(social media)യിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഇതിന്റെ വീഡിയോയിൽ, മെങ് ലാൻ എന്ന പാണ്ട തന്നെ പാർപ്പിച്ചിരുന്ന മൃ​ഗശാലയുടെ മതിലുകൾക്ക് മുകളിലൂടെ കയറുന്നതായി കാണാം. അവനെ ചിത്രീകരിക്കാൻ വിനോദസഞ്ചാരികൾ തിക്കിത്തിരക്കിയിരുന്നതായി കാണാമായിരുന്നു എന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

യൂണിഫോം ധരിച്ച ഒരു മൃഗശാലാ ഉദ്യോഗസ്ഥൻ സന്ദർശകരെ പുറത്തേക്ക് കൊണ്ടുപോകുന്നതായും കാണാം. ആ സമയം പാണ്ട അവരുടെ അടുത്തേക്ക് ചാടാൻ തയ്യാറെടുക്കുന്നതായി തോന്നും. എന്നാൽ, അവൻ മനസ്സ് മാറ്റിയതായി തോന്നുകയും മതിലിന്റെ മറുവശത്തൂടെ താഴേക്ക് വീഴുകയും ചെയ്യുന്നു. ഏതായാലും മൃ​ഗശാലാ ജീവനക്കാർ പിടിച്ച് തിരികെയാക്കുന്നതിന് മുമ്പ് നിമിഷങ്ങളുടെ സ്വാതന്ത്ര്യം അവൻ അനുഭവിച്ചു. 

ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മെങ് ലാന്റെ ചരിത്രവും അൽപം വികൃതി നിറഞ്ഞത് തന്നെയാണ്. ബെയ്ജിംഗ് മൃഗശാലയിൽ വച്ച് അവൻ ചാടിപ്പോവാതിരിക്കാനുള്ള ശ്രദ്ധ ജീവനക്കാർ ചെലുത്തുന്നുണ്ടായിരുന്നു എന്നും പറയുന്നു. 2015 ജൂലൈയിൽ ചെങ്‌ഡു ജയന്റ് പാണ്ട ബ്രീഡിംഗ് ബേസിൽ ജനിച്ച മെങ് ലാനെ, 2017 സെപ്റ്റംബറിൽ ബെയ്ജിംഗ് മൃഗശാലയിലേക്ക് മാറ്റി.

ഈ പാണ്ട വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. 2016 -ൽ, തെക്കുപടിഞ്ഞാറൻ ചൈനയിലെ ബ്രീഡിംഗ് സെന്ററിൽ മെങ് ലാനും അവന്റെ കീപ്പറും തമ്മിലുള്ള രസകരമായ ഇടപെടലുകൾ കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ചൈനയിലെ സിസിടിവി ന്യൂസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, തടി കൂടുതലായതിന് പാണ്ടയെ മനുഷ്യൻ ശകാരിക്കുകയും പരാതിപ്പെടുമ്പോഴെല്ലാം പാണ്ട ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ അവിടെനിന്നും നീങ്ങാൻ തയ്യാറാവാത്തതും കാണാം. 

ഏതായാലും മെങ് ലാന്റെ പുതിയ വീഡിയോയും നിരവധി പേരാണ് കണ്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios