ഇലയാണോ അതോ പ്രാണിയാണോ, ആളുകൾ അന്തംവിട്ട വീഡിയോ, വൈറൽ
അതിന്‍റെ ശരീരം ഇല പോലെയാണ്. കാലുകളും ഇലകൾ പോലെ കാണപ്പെടുന്നു. ചർമ്മത്തിന് പച്ച നിറമുണ്ട്, അരികുകൾക്ക് ചുറ്റും തവിട്ട് പാടുകളുണ്ട്.
ഇതിലുള്ളത് ഇലയാണോ പ്രാണിയാണോ എന്ന് മനസിലാക്കാനാവാത്ത ഒരു വീഡിയോ ആണ് ഇത്. എന്നാല്‍, ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ല. ഫിലിയം ജൈജാന്‍റിയം എന്ന് അറിയപ്പെടുന്ന ഒരു ഇലപ്രാണിയാണ് ഇത്. കണ്ടാല്‍ ശരിക്കും ഇല പോലെ തന്നെയായ ഇത് നടക്കുന്നത് കണ്ടാല്‍ ശരിക്കും ഒരു ഇല നടന്നു വരുന്നത് പോലെ തന്നെയാണ് തോന്നുക.
Science by Guff എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു മില്ല്യണിലധികം ആളുകള്‍ ഇത് കണ്ട് കഴിഞ്ഞു. ”ലോകത്തിലെ തന്നെ വലിയ ഇലപ്രാണി. ഫിലിയം ജൈജാന്‍റിയം വളരെ വലുതും പരന്നതുമായ ഇലപ്രാണിയാണ്. അതിന്‍റെ ശരീരം ഇല പോലെയാണ്. കാലുകളും ഇലകൾ പോലെ കാണപ്പെടുന്നു. ചർമ്മത്തിന് പച്ച നിറമുണ്ട്, അരികുകൾക്ക് ചുറ്റും തവിട്ട് പാടുകളുണ്ട്. രണ്ട് ബ്രൗൺ ഡോട്ടുകൾ ഉദരത്തിന്റെ മുകൾഭാഗം അലങ്കരിക്കുന്നു. പച്ച നിറത്തിലുള്ള ഭാഗവും തവിട്ടുനിറത്തിലുള്ള അരികുകളുടെയും പാടുകളുടെയും അളവ് ഓരോന്നിനുമിടയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ നീളം 10 സെന്റിമീറ്ററായിരിക്കും” വീഡിയോ അടിക്കുറിപ്പില്‍ എഴുതുന്നു.
നിരവധി പേരാണ് വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുന്നത്.
വീഡിയോ കാണാം: