കാടാണ്, ആനയാണ്, പേടിക്കണം; സഫാരിവാഹനം തുമ്പിക്കയ്യിൽ പൊക്കിയെടുത്ത് ആന, പേടിച്ച് വിറച്ച് ടൂറിസ്റ്റുകള്‍

അത് പിന്നെയും പിന്നെയും വാഹനം തന്റെ തുമ്പിക്കൈ ഉപയോ​ഗിച്ച് പൊക്കുന്നതാണ് കാണുന്നത്. വാഹനം ആകെ കുലുങ്ങിപ്പോകുന്നുണ്ട്. അത് മറിഞ്ഞുവീഴും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. 

elephant pushing safari vehicle terrifying video rlp

വന്യമൃ​ഗങ്ങളെ ഭയക്കണം. അവ എപ്പോഴാണ് പ്രകോപിതരാകുന്നത് എന്നോ, അക്രമിക്കാൻ വരുന്നത് എന്നോ ഒന്നും പറയാൻ പറ്റില്ല. മിക്കവാറും സഫാരികളിൽ വന്യമൃ​ഗങ്ങൾ തൊട്ടടുത്തെത്തുകയും ആളുകൾ കഷ്ടിച്ച് ജീവനോടെ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

ഒരു സഫാരി വാഹനത്തിലാണ് ആളുകളുള്ളത്. പെട്ടെന്ന് അവിടേക്ക് ഒരു ആന വരുന്നതാണ് കാണുന്നത്. ഈ ആന വാഹനത്തിനടുത്ത് എത്തിയതും ആ വാഹനം പൊക്കുന്നത് പിന്നാലെ കാണാം. പരിശീലനം നേടിയ ​ഗൈഡുകളൊഴികെ ആരും ഈ അവസരത്തിൽ ഭയന്നു വിറച്ചുപോകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ടൂറിസ്റ്റുകളും എന്തായാലും ഭയന്നു പോയിട്ടുണ്ടാവണം. ആന കുപിതനാണ് എന്നാണ് തോന്നുന്നത്. അത് പിന്നെയും പിന്നെയും വാഹനം തന്റെ തുമ്പിക്കൈ ഉപയോ​ഗിച്ച് പൊക്കുന്നതാണ് കാണുന്നത്. വാഹനം ആകെ കുലുങ്ങിപ്പോകുന്നുണ്ട്. അത് മറിഞ്ഞുവീഴും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. 

അതിനകത്തുള്ള ടൂറിസ്റ്റുകൾക്ക് പേടിച്ചു ജീവൻ പോകാത്തത് ഭാ​ഗ്യം എന്നേ പറയാനാവൂ. എന്നാൽ, പരിശീലനം സിദ്ധിച്ച ധൈര്യമുള്ള ​ഗൈഡാണ് വാഹനത്തിൽ ഉള്ളത് എന്ന് വ്യക്തം. അയാൾ വാഹനം പിറകോട്ട് എടുത്ത് പോകുന്നത് കാണാം. ആനയും മുന്നോട്ടും പിന്നോട്ടും ഒക്കെ നടക്കുന്നത് കാണാം. ആനയ്ക്കും ഇത്തരം വാഹനങ്ങളെയും ടൂറിസ്റ്റുകളെയും കണ്ട് പരിചയമുണ്ട് എന്നാണ് തോന്നുന്നത്. ഈ വീഡിയോ പകർത്തിയിരിക്കുന്നത് ആഫ്രിക്കയിൽ നിന്നാണ് എന്നാണ് കരുതുന്നത്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കുറേപ്പേർ രസകരമായ കമന്റുകളാണ് നൽകിയത് എങ്കിലും സം​ഗതി ഇത് പേടിപ്പെടുത്തുന്ന കാര്യമാണ് എന്ന് കമന്റിട്ടവരും കുറവല്ല. 

വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios